ജമ്മു: ജമ്മു-കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണരേഖക്ക് സമീപം പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തു. പ്രകോപനമില്ലാതെ നടത്തിയ വെടിവെപ്പിനെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. നൗേഷറ മേഖലയിൽ ഇരുസൈന്യവും തമ്മിൽ നടന്ന വെടിവെപ്പ് നാലു മണിക്കൂർ നീണ്ടതായി പ്രതിരോധ വക്താവ് അറിയിച്ചു.
ആളപായമില്ല. ഡിസംബർ 23ന് രജൗരിയിലെ കേരി അതിർത്തിയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ നാലു ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡിസംബർ 25ന് ഇന്ത്യൻ സൈന്യത്തിെൻറ തിരിച്ചടിയിൽ മൂന്ന് പാക് സൈനികരാണ് കൊല്ലപ്പെട്ടത്.
ഡിസംബർ 24ന് പൂഞ്ച് ജില്ലയിലെ ഷാപൂർ മേഖലയിൽ ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമിട്ട് പാകിസ്താൻ വെടിയുതിർത്തിരുന്നു. ജമ്മു-കശ്മീരിൽ ഇൗ വർഷം അതിർത്തി നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നടന്ന വെടിവെപ്പിൽ 34 പേരാണ് കൊല്ലപ്പെട്ടത്. ഏഴുവർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.