ജമ്മു: അന്താരാഷ്ട്ര അതിർത്തിയിൽ മൂന്നു ദിവസമായി ഇന്ത്യ തുടരുന്ന ശക്തമായ ആക്രമണത്തിൽ പാകിസ്താന് കനത്ത നാശം. പാക് സൈനികൻ കൊല്ലപ്പെട്ടു. ഇതേതുടർന്ന് വെടിവെപ്പ് നിർത്തണമെന്ന് പാകിസ്താൻ ബി.എസ്.എഫിനോട് അഭ്യർഥിച്ചു.
പാക് ബങ്കറുകൾ തകർക്കുന്നതിെൻറ ദൃശ്യങ്ങളും ബി.എസ്.എഫ് പുറത്തുവിട്ടു. ദിവസങ്ങളായി പ്രകോപനമില്ലാതെ പാകിസ്താൻ സേന നടത്തിയ ആക്രമണത്തെ തുടർന്നായിരുന്നു ഇന്ത്യൻ തിരിച്ചടി. ജമ്മു മേഖലയിൽ പാക് ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് ജവാന്മാരും നാട്ടുകാരും കൊല്ലപ്പെട്ടിരുന്നു.
പലരും പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതോടെയാണ് ബി.എസ്.എഫ് കനത്ത തിരിച്ചടി തുടങ്ങിയത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു-കശ്മീർ സന്ദർശിച്ചിരുന്നു.
ഇൗ വർഷം ഇതുവരെ ജമ്മു-കശ്മീരിലെ അതിർത്തി നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്താൻ 700 തവണ ഷെല്ലാക്രമണം നടത്തുകയുണ്ടായി.
ഇതിൽ18 സൈനികർ ഉൾപ്പെടെ 38 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.