ശ്രീനഗർ: ജമ്മു-കശ്മീരിൽ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടു ജവാന്മാർ കൊല്ലപ്പെട്ടു. നാലു സൈനികർക്ക് പരിക്കേറ്റു. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ ഖാസിഗുണ്ട് മേഖലയിലെ ദേശീയപാതയിലാണ് സംഭവം. എ.കെ 47 തോക്കുകളുമായി പതിയിരുന്ന ഭീകരർ രാവിലെ 11.15ഒാടെ ഇതുവഴി കടന്നുപോയ സൈനിക വ്യൂഹത്തിനു നേരെ നിരന്തരം വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ സൈനികരെ ഉടൻ ശ്രീനഗറിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേർ മരണത്തിനു കീഴടങ്ങി. ഗുരുതര പരിക്കുള്ള നാലുപേർ ഇപ്പോഴും ചികിത്സയിലാണ്. ഭീകരരെ തുരത്തിയ സൈന്യം അർധസൈനിക വിഭാഗങ്ങളുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി ശ്രീനഗർ- ജമ്മു ദേശീയപാത അടച്ചു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിന് മണിക്കൂറുകൾ മുമ്പ് അതിർത്തി പ്രദേശമായ പൂഞ്ചിൽ പാക് സൈന്യം രണ്ടുതവണ വെടിനിർത്തൽ ലംഘിച്ചിരുന്നു. പൂഞ്ചിൽ സൈനിക പോസ്റ്റിനുനേരെയും സിവിലിയൻ കേന്ദ്രത്തിലുമാണ് പാക് ആക്രമണമുണ്ടായത്. തോക്കുകൾ, മോർട്ടാറുകൾ, ചെറിയ ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് പൂഞ്ചിലെ ഖസ്ബ ഷാഹ്പൂരിൽ നടന്ന ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. താമസകേന്ദ്രങ്ങളാണ് പാക് സൈന്യം ലക്ഷ്യമിടുന്നതെന്നും ശക്തമായ തിരിച്ചടി നൽകിവരുന്നതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം റജൗരിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടി നൽകിയതിൽ അഞ്ചു പാക് സൈനികർ കൊല്ലപ്പെട്ടു.
അതിനിടെ, നിയന്ത്രണ േരഖയിൽ അഞ്ച് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതായി പാകിസ്താെൻറ അവകാശവാദം. തട്ട പാനി േമഖലയിലെ ഇന്ത്യൻ ബങ്കറുകൾ തകർത്തതായും പാക് േസന അറിയിച്ചു. ഇന്ത്യൻ സൈനികർ വെടിനിർത്തൽ ലംഘിച്ചേപ്പാൾ തിരിച്ചടിച്ചപ്പോഴാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് പാക് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.