മുംബൈ: 50 വർഷമായി ഇന്ത്യയിൽ കഴിയുന്ന പാകിസ്താൻ സ്വദേശിക്ക് പൗരത ്വം നൽകാൻ തീരുമാനം. ആസിഫ് കരാദിയ എന്ന 53കാരനാണ് 10 ദിവസത്തിനകം പൗ രത്വം നൽകാമെന്ന് ആഭ്യന്തര മന്ത്രാലയം ബോംബെ ഹൈകോടതിയെ അറിയിച്ചത്. കറാച്ചിയിൽ ജനിച്ച ആസിഫിെൻറ മാതാപിതാക്കൾ ഗുജറാത്തിൽനിന്നുള്ളവരാണ്. ജനിച്ച് ഏതാനും ദിവസങ്ങളായപ്പോൾ മാതാവിനൊപ്പം മുംബൈയിലെത്തിയതാണ് ആസിഫ്. അന്നുമുതൽ മുംബൈയിലാണ് താമസം. മുംബൈയിലെ ഹോട്ടലിലെ ജീവനക്കാരനായ ആസിഫിെൻറ ഭാര്യയും മക്കളുമെല്ലാം ഇന്ത്യൻ പൗരന്മാരാണ്. ആധാർ, റേഷൻ, പാൻ കാർഡുകൾ ഉള്ള ആസിഫ് നികുതിയും അടക്കുന്നു. പക്ഷേ, പാസ്പോർട്ട് മാത്രം ലഭിച്ചിട്ടില്ല.
ദീർഘകാല വിസയിലാണ് ഇന്ത്യയിൽ കഴിയുന്നത്. പതിവായി വിസ പുതുക്കാറുണ്ട്. പക്ഷേ, 2016 ഡിസംബറിൽ വിസ പുതുക്കാൻ എത്തിയപ്പോൾ പാകിസ്താൻ പാസ്പോർട്ട് ഉെണ്ടങ്കിൽ മാത്രമേ പുതുക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. പാകിസ്താൻ പാസ്പോർട്ട് ഇല്ലാത്ത ആസിഫ് അങ്ങനെയാണ് കോടതിയെ സമീപിക്കുന്നത്. അപൂർവ കേസായി വിലയിരുത്തിയ കോടതി ആഭ്യന്തര മന്ത്രാലയത്തിെൻറ അഭിപ്രായം തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.