നിയമവിരുദ്ധ കുടിയേറ്റത്തിന് പിന്നിൽ പാകിസ്താനും ചൈനയും -കരസേന മേധാവി

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പാകിസ്താനും ചൈനയും നിയമവിരുദ്ധ കുടിയേറ്റം നടത്തുന്നതായി കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. മനഃപൂർവവും മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരവുമാണ് പാകിസ്താൻ നിയമവിരുദ്ധ കുടിയേറ്റം നടത്തുന്നത്. ഇതിന് ചൈന എല്ലാ സഹായവും നൽകുന്നുവെന്നും ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി. 

രണ്ട് കാരണങ്ങൾ കൊണ്ടാണ് ബംഗ്ലാദേശ് കുടിയേറ്റം നടത്തുന്നത്. സ്ഥലപരിമിതിയും കാലവര്‍ഷ സമയത്തെ വെള്ളപ്പൊക്കവും ഇതിന് വഴിവെക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റം വികസനത്തിനും സുരക്ഷക്കും വ്യക്തിത്വത്തിനും പ്രശ്നം സൃഷ്ടിക്കുന്നുവെന്നും കരസേനാ മേധാവി ചൂണ്ടിക്കാട്ടി.

വികസനവും ജനസംഖ്യ തിട്ടപ്പെടുത്തുന്നതും വടക്ക് കിഴക്കൻ മേഖലയിലെ പ്രധാന പ്രശ്നനമാണ്. ഈ മേഖലയിൽ ശരിയായ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രത്തിന് സാധിക്കും. വികസനത്തിലൂടെ ജനങ്ങളെ സ്വാധീനിക്കാൻ സാധിക്കുമെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി. 

Tags:    
News Summary - Pakistan, China behind illegal immigration in northeast: Army Chief General Bipin Rawat -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.