ഗുജറാത്ത്​ തീരത്ത് പാക്​​ വെടിവെപ്പ്​; മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായി വിവരം

ഗാന്ധിനഗർ​: ഗുജറാത്ത്​ തീരത്ത്​ മത്സ്യത്തൊഴിലാളികൾക്കു നേരെ പാകിസ്​താൻ നാവികസേന വെടിവെച്ചതായി റി​പ്പോർട്ട്​. സംഭവത്തിൽ ഒരാൾ മരിച്ചതായും വിവരമുണ്ട്​.

മത്സ്യത്തൊഴിലാളിയായ ശ്രീധർ​ ആണ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. വെടിവെപ്പിൽ ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ആക്രമണം സംബന്ധിച്ച്​ ഔദ്യോഗിക സ്​ഥിരീകരണം ഉണ്ടായിട്ടില്ല.

ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങളാണ് സംഭവം ആദ്യം പുറത്തുവിട്ടത്​. എട്ടുപേർ ബോട്ടിലുണ്ടായിരുന്നുവെന്നും മറ്റുള്ളവരെ പാക്ക് സൈന്യം തടഞ്ഞുവച്ചിരിക്കുകയാണെന്നും വിവരമുണ്ട്​. 

Tags:    
News Summary - Pakistan Navy Kills One Indian Fisherman Off Gujarat Coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.