ന്യൂഡൽഹി: ഇന്ത്യക്കെതിരെ ഭീകരവാദത്തിെൻറ പാതയിലൂടെ പൊരുതണമെന്നും അതുവഴി കശ്മീർ പൂർണമായും പിടിച്ചെടുക്കണമെന്നും ജെയ്ഷെ മുഹമ്മദ് നേതാവും പാത്താൻകോട്ട് ഭീകരാക്രമണത്തിെൻറ സൂത്രധാരനുമായ മസൂദ് അസർ. ജെയ്ഷെയുടെ ആഴ്ചപതിപ്പായ ‘അൽ ഖല’ത്തിെൻറ എഡിറ്റോറിലിലാണ് പാകിസ്താൻ സർക്കാർ മുജാഹിദീനെ ഉപയോഗപ്പെടുത്തി കശ്മീരിൽ ഭീകരവാദം വളർത്തണമെന്നും അത് ഇന്ത്യയെ ദുർബലമാക്കുമെന്നും പരാമർശിച്ചിട്ടുള്ളത്.
കശ്മീരിലെ സംഘർഷങ്ങൾക്ക് മുമ്പും ശേഷവുമുള്ള ഇന്ത്യയുടെ അവസ്ഥ കണക്കാക്കണം. സർപ്പത്തിൽ നിന്ന് മണ്ണിരയായി മാറിയതുപോലെയാണ് ഇന്ത്യയുടെ അവസ്ഥയെന്നാണ് തോന്നിയിട്ടുള്ളതെന്നും മസൂദ് അസർ എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു.
ഇന്ത്യക്കെതിരെ തിരിച്ചടിക്കണമെന്ന് മസൂദ് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭീകര സംഘടനകളുടെ നേതാക്കളായ മസൂദ് അസർ, ഹാഫിസ് സഇൗദ് എന്നിവർക്കെതിരെ നടപടിയെടുക്കാൻ പാക് സർക്കാർ മടിക്കുന്നതെന്തുകൊണ്ടാണെന്ന് പ്രമുഖ പാകിസ്താൻ പത്രം ലേഖനത്തിലൂടെ ആഞ്ഞടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.