ശ്രീനഗർ: കോവിഡ് ബാധിതരായ തീവ്രവാദികളെ പാകിസ്താൻ കശ്മീരിലേക്ക് വിടുന്നതായി ജമ്മു കശ്മീർ ഡി.ജി.പി ദിൽബാഗ് സ ിങ്. ഗണ്ടർബൽ ജില്ലയിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരികൾക്ക് കൊറോണ പടർത്താൻ രോഗികളെ കയറ്റുമതി ചെയ്യുകയാണ് പാകിസ്താൻ. ഇതിനെതിരെ മുൻകരുതൽ എടുക്കണം. ജമ്മു കശ്മീരിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പാകിസ്താനും തീവ്രവാദികളും തടസ്സപ്പെടുത്തുകയാണെന്നും സിങ് പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്കിടയിലും മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഡി.ജി.പി പറഞ്ഞു. താഴ്വരയിലെ സുരക്ഷാസന്നാഹങ്ങൾ അവലോകനം ചെയ്യുന്നതിന് ലഫ്റ്റനൻറ് ഗവർണറുടെ ഉപദേഷ്ടാവ് ആർ.ആർ. ഭട്നഗർ വിളിച്ചുചേത്ത യോഗത്തിലും ഡി.ജി.പി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.