അട്ടാരി (അമൃത്സർ): പാകിസ്താൻ ജയിൽനിന്ന് മോചിതരായ 78 പേർ അട്ടാരി/വാഗ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. ഇവരെ പാകിസ്താൻ അധികൃതർ അതിർത്തിയിൽ എത്തിച്ച് ബി.എസ്.എഫിന് കൈമാറുകയായിരുന്നു. സംഘത്തിൽ 77 ബിഹാർ സ്വദേശികളായ മീൻപിടിത്തക്കാരും മറ്റൊരാളുമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ വർഷം മേയ് അവസാനമാണ് സമുദ്രാതിർത്തി ലംഘിച്ച ഇവരെ പാകിസ്താൻ അധികൃതർ അറസ്റ്റ് ചെയ്തത്. തുടർന്ന് കറാച്ചി ജയിലിൽ കഴിയുകയായിരുന്നു. ജയിൽമോചിതരായെങ്കിലും തങ്ങളുടെ ബോട്ടുകളും മത്സ്യബന്ധന സാമഗ്രികളും പാകിസ്താൻ വിട്ടുനൽകാത്തതിനാൽ ഭാവി ഇരുളടഞ്ഞിരിക്കുകയാണെന്ന് നാട്ടിലെത്തിയവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.