ന്യൂഡൽഹി: ഇന്ത്യയോട് പാകിസ്താന് നന്ദിയുണ്ടാകണമെന്ന് പാക് വംശജനായ പ്രശസ്ത ഗായകന്‍ അദ്‍നാന്‍ സമി. പാക് അധീന കശ്‍മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ വിജയകരമായി നടപ്പാക്കിയ സൈനിക നടപടി പാകിസ്താന് അനുഗ്രഹമാണെന്നും സമി വ്യക്തമാക്കി.
ഇന്ത്യന്‍ സേനയുടെ സൈനിക നടപടിയെ പ്രസംസിച്ച് നേരത്തെ ട്വീറ്റ് ചെയ്തിരുന്ന സമി, കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ഇന്ത്യയോട് പാകിസ്താന്‍ നന്ദി പറയുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയത്. തന്റെ ട്വീറ്റ് പൊതു ശത്രുവിനെതിരെയുള്ളതാണെന്നും സമി ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളെയും ലോകത്തെയും വേദനിപ്പിക്കുകയാണ് തീവ്രവാദികൾ ചെയ്യുന്നത്. ഏതുവിധേനയായാലും ഭീകരരെ ഉന്മൂലം ചെയ്ത ഇന്ത്യയുടെ നടപടിയോട് പാകിസ്താന് നന്ദിയുണ്ടാകണമെന്നും സമി പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി തങ്ങളും തീവ്രവാദത്തിന്‍റെ ഇരകളാണെന്നാണ് പാകിസ്താന്‍റെ വാദം. ഇപ്പോള്‍ നിങ്ങളുടെ അയല്‍ക്കാര്‍ അതില്‍ നിന്ന് മോചനത്തിനായി സഹായിച്ചിരിക്കുന്നു. നിങ്ങള്‍ യാഥാര്‍ഥ്യം അംഗീകരിക്കണം -സമി പറഞ്ഞു.
സമിയുടെ ട്വീറ്റിനെ തുടര്‍ന്ന് അദ്ദേഹത്തെ രാജ്യദ്രോഹിയായി നിരവധി പേര്‍ മുദ്രകുത്തിയിരുന്നു. എന്നാൽ, സംഭവത്തെ കുറിച്ച് കാര്യങ്ങൾ അറിയാത്തവരാണ് തന്നെ വേട്ടയാടുന്നതെന്ന് സമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.