ന്യൂഡൽഹി: ജമ്മു-കശ്മീരിെൻറ പേരിലുള്ള ഇന്ത്യ-പാകിസ്താൻ നയതന്ത്ര സംഘർഷങ്ങളെ തു ടർന്ന് സംഝോത എക്സ്പ്രസും മുടങ്ങുന്നു. പാകിസ്താനിലെ ലാഹോറിൽനിന്ന് സംേഝാ ത ട്രെയിൻ വാഗ അതിർത്തിയിൽ എത്തിയപ്പോൾ പാക് ഡ്രൈവറും മറ്റു ജീവനക്കാരും പണിമുടക്ക ി.
ഇതുമൂലം മൂന്നു മണിക്കൂർ യാത്ര വൈകിയതിനൊടുവിൽ ഇന്ത്യൻ ഡ്രൈവർ എത്തിയാണ് ട്രെ യിൻ അട്ടാരിയിലേക്ക് എത്തിച്ചത്. താൻ റെയിൽവേ മന്ത്രിയായിരിക്കുന്ന കാലത്തോളം സംഝോത ഒാടിക്കാനാവില്ലെന്ന് പാക് മന്ത്രി ശൈഖ് റഷീദ് ഇസ്ലാമാബാദിൽ പ്രഖ്യാപിച്ചു. എന്നാൽ, സംഝോത മുടങ്ങില്ലെന്നാണ് ഇന്ത്യൻ റെയിൽ മന്ത്രാലയം വിശദീകരിക്കുന്നത്.
സുരക്ഷകാരണം പറഞ്ഞാണ് ഇന്ത്യയിലേക്ക് വണ്ടി ഒാടിക്കാൻ പാക് ഡ്രൈവർ വിസമ്മതിച്ചത്. ഇന്ത്യയിലേക്കുള്ള 110 യാത്രക്കാർ സംഝോതയിൽ ഉണ്ടായിരുന്നു. ആറ് സ്ലീപ്പർ കോച്ചും ഒരു എ.സി-ത്രീ ടയറുമുള്ള സംേഝത വാഗയിൽനിന്ന് അട്ടാരിവരെ ഇന്ത്യൻ ഡ്രൈവർ ഒാടിച്ചു. അവിടെ എത്തുേമ്പാൾ പാക് വണ്ടിയിൽനിന്ന് ഡൽഹിക്കുള്ള സംേഝാതയിലേക്ക് യാത്രക്കാർ മാറിക്കയറുന്നതാണ് രീതി. ലാഹോറിലേക്കുള്ള യാത്രക്കാരുമായി പാക് സംഝോത വാഗ വഴി മടങ്ങുകയും ചെയ്യും.
ഷിംല കരാറിെൻറ ഭാഗമായി 1976 ജൂലൈ 22ന് ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചു തുടങ്ങിയ സംേഝാത എക്സ്പ്രസ് നയതന്ത്ര ബന്ധങ്ങളുടെ ഉരസലുകൾക്കൊത്ത് പലവട്ടം മുടങ്ങുകയും വീണ്ടും തുടങ്ങുകയും ചെയ്തിട്ടുണ്ട്. പുൽവാമ, ബാലാക്കോട്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരിയിലും കുറെനാൾ സംേഝാത ഇരുരാജ്യങ്ങളും നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.