ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പാകിസ്താന്‍റെ ആണവ മിസൈല്‍ പരീക്ഷണം. മുങ്ങിക്കപ്പലിൽനിന്ന് വിക്ഷേപിക്കാവുന്ന, ആണവ പോർമുന വഹിക്കാവുന്ന ബാബർ-3 ക്രൂസ് മിസൈലാണ് പാകിസ്താൻ പരീക്ഷിച്ചത്. 450 കിലോമീറ്ററാണ് ബാബര്‍-3ന്റെ ദൂരപരിധി.
വെള്ളത്തിനടിയില്‍ നിന്ന് തൊടുക്കാവുന്ന പാകിസ്താന്റെ ആദ്യ മിസൈലാണിത്. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏതുഭാഗത്താണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന കാര്യം പാകിസ്താന്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയുടെ ദീർഘദൂര മിസൈൽ ബ്രഹ്‌മോസിനു മറുപടിയായാണ് മുഗൾ സാമ്രാജ്യ സ്‌ഥാപകൻ സഹീറുദ്ദീൻ ബാബറുടെ പേരിട്ട ഈ മിസൈൽ എന്ന് വിലയിരുത്തപ്പെടുന്നു. വെള്ളത്തിനടിയില്‍ നിന്ന് തൊടുത്ത മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് പാക് സൈന്യം അറിയിച്ചു. മിസൈല്‍ പരീക്ഷണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുറഞ്ഞ ആയുധവിന്യാസത്തിലൂടെ വിശ്വസനീയമായ പ്രതിരോധം ഉറപ്പാക്കാനുള്ള നയത്തിന് ശക്തി പകരുന്ന പരീക്ഷണമാണിതെന്ന് പാക് സൈന്യത്തിലെ മാധ്യമവിഭാഗം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ആണവ പോർമുന വഹിക്കാവുന്നതും അന്തർവാഹിനികളിൽനിന്ന് വിക്ഷേപിക്കാവുന്നതുമായ ബ്രഹ്മോസ് മിസൈൽ 2008 ൽ ഇന്ത്യ പരീക്ഷിച്ചിരുന്നു.
#Pakistan successfully test fired first Submarine launched Cruise Missile Babur-3. Rg 450 Km. #COAS congrats Nation and the team involved. pic.twitter.com/YRNei5oF65
— Maj Gen Asif Ghafoor (@OfficialDGISPR) January 9, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.