ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് റോഡ് മാർഗം അഫ്ഗാനിസ്താനിലേക്ക് ഗോതമ്പും ജീവൻ രക്ഷാ മരുന്നുകളും കൊണ്ടുപോകാൻ പാകിസ്താൻ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകി രണ്ടുമാസം കഴിയുമ്പോഴാണ് ഇന്ത്യക്ക് അനുമതി ലഭിക്കുന്നത്. പാകിസ്താൻ വിദേശകാര്യ മന്ത്രി ഇസ്ലലാമാബാദിലെ ഇന്ത്യൻ പ്രതിനിധിയെ ഇക്കാര്യം അറിയിച്ചതായാണ് വിവരം.
മാനുഷിക ആവശ്യങ്ങൾ കണക്കിലെടുത്താണ് അനുമതി നൽകുന്നതെന്നും വാഗ അതിർത്തി മുതൽ തൊർഖാം വരെ റോഡു മാർഗം സഞ്ചരിക്കാൻ അഫ്ഗാൻ ട്രക്കുകൾക്ക് അനുമതി നൽകിയെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പിൽ പറയുന്നു. 50,000 മെട്രിക്ക് ടൺ ഗോതമ്പും ജീവൻ രക്ഷാ മരുന്നുകളുമാണ് അഫ്ഗാനിസ്താനിലേക്ക് റോഡു മാർഗം കൊണ്ടുപോകുന്നത്.
മാനുഷിക സഹായം ലഭ്യാമാക്കുന്നതിനുള്ള പാകിസ്താൻ സർക്കാറിന്‍റെ പ്രതിബദ്ധതയും ആത്മാർഥതയുമാണ് ഇത് കാണിക്കുന്നത്. അഫ്ഗാനിസ്താന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഇന്ത്യൻ സർക്കാറും ആവശ്യപ്പെട്ടിരുന്നതായി പ്രസ്താവനയിൽ പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
നിലവിൽ അഫ്ഗാനിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് ചരക്കുകൾ കൊണ്ടുപോകാൻ മാത്രമാണ് പാകിസ്താൻ അനുമതി നൽകുന്നത്. അഫ്ഗാനിസ്താനിലേക്ക് റോഡുമാർഗമുള്ള ചരക്കുനീക്കത്തിന് ഇന്ത്യക്ക് അനുമതി നൽകിയിട്ടില്ല. കഴിഞ്ഞവർഷവും അഫ്ഗാനിസ്താനിലേക്ക് 75,000 മെട്രിക് ടൺ ഗോതവ് ഇന്ത്യ അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.