ന്യൂഡൽഹി: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ 2015-2016 വർഷങ്ങളിൽ ദിവസവും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം. രണ്ട് വർഷത്തിനുള്ളിൽ പാക് ആക്രമണത്തിൽ 23 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും വിവരാവകാശ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
2012-2016ൽ കശ്മീരിൽ ഉണ്ടായ 1,142 ഭീകരാക്രമണങ്ങളിൽ 236 സുരക്ഷാ ഉദ്യോഗസ്ഥരും 90 സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതേ കാലയളവിൽ സൈനിക ഏറ്റുമുട്ടലുകളിൽ 507ഭീകരർ കൊല്ലപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2016ൽ 449ഉം 2015ൽ 405ഉം തവണ നിയന്ത്രണരേഖയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. 2012 ൽ 220 ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതെങ്കില്‍ 2016ൽ ഇത് 322 ആക്രമങ്ങളായി ഉയരുകയും 82സുരക്ഷ ഉദ്യോഗസ്ഥരും 15സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്തു. 2014 ൽ 47 സുരക്ഷാ ഉദ്യോഗസ്ഥരും 28 സാധാരണക്കാരും 110 ഭീകരരും കൊല്ലപ്പെട്ടു.
2015ൽ 208 ഭീകരാക്രമണങ്ങളിൽ 39 സുരക്ഷാ ഉദ്യോഗസ്ഥരും 17സാധാരണക്കാരും 108ഭീകരരും കൊല്ലപ്പെട്ടതായും ആഭ്യന്തരമന്ത്രാലയം പറയുന്നു.
ഭീകരരെ സൈന്യം വളയുമ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ആ സന്ദേശം വ്യാപിക്കുന്നുെവന്ന് മേജർ ജനറൽ (റിട്ട.) ജി.ഡി ബക്ഷി പറഞ്ഞു. സന്ദേശം പരക്കുന്നതോടെ സമീപവാസികൾ പ്രദേശത്ത് തടിച്ചുകൂടി പ്രതിരോധ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നുതായും മേജർ ജനറൽ കൂട്ടിച്ചേർത്തു.
മെയ് ഒന്നിന് പൂഞ്ച് ജില്ലയിൽ കൃഷ്ണഗാട്ടി മേഖലയിൽ രണ്ട് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാകിസ്താൻ ബോർഡർ ആക്ഷൻ വികൃതമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.