ന്യൂഡൽഹി: കുൽഭൂഷൻ ജാദവ് കേസിൽ പാകിസ്താനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി. പാകിസ്താൻ വിയന്ന ഉട മ്പടി ലംഘിച്ചുവെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി അധ്യക്ഷൻ അബ്ദുൾലഖ്വി യൂസഫ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് ഐ.സി.ജെ അധ്യക്ഷൻ ഇക്കാര്യം അറിയിച്ചത്.
വിയന്ന കരാറിലെ ആർട്ടിക്കൾ 36 പാകിസ്താൻ ലംഘിച്ചുവെന്നാണ് ഐ.സി.ജെയുടെ വിലയിരുത്തൽ. കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ച നടപടി പാകിസ്താൻ പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു.
ചാരനെന്ന് ആരോപിച്ചാണ് ഇന്ത്യൻ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിനെ (49) പാകിസ്താൻ തടവിലാക്കുന്നത് തുടർന്ന് അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.