ജമ്മു: ജമ്മു കശ്മീരിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് സൈനികർ നടത്തിയ വെടിവെപ്പിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടു. സ്ത്രീ അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ അർണിയ സെക്ടറിലാണ് സംഭവം.
പരിക്കേറ്റവരെ ജമ്മുവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ അർണിയയിൽ പാക് സൈന്യം നടത്തുന്ന മൂന്നാമത്തെ വെടിവെപ്പാണിത്.
ശനിയാഴ്ച അർധ രാത്രി ആരംഭിച്ച വെടിവെപ്പ് ഞായറാഴ്ച രാവിലെയാണ് അവസാനിച്ചത്. വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായതായി മുതിർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥൻ എ.എൻ.ഐയോട് പറഞ്ഞു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ നാലു ദിവസമായി അതിർത്തിയിൽ തുടർച്ചയായി പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഈ സംഭവത്തിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെടുകയും മറ്റു ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.