ഗുജറാത്ത് തീരത്തുനിന്ന് 350 കോടിയുടെ മയക്കുമരുന്ന് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് നിന്ന് 350 കോടിയുടെ ഹെറോയിൻ പിടികൂടി. കോസ്റ്റ്ഗാർഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. അൽ സാകർ എന്ന പാക് ബോട്ടിൽ നിന്നാണ് 50 കിലോ ഗ്രാം ഹെറോയിൻ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൊഹദ് കാദറിൽ നിന്നാണ് ബോട്ട് വന്നതെന്നാണ് സൂചന. ഗുജറാത്ത് എ.ടി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തിയത്. തുടർന്ന് ആറ് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഡി.ജി.പി ആശിഷ് ഭാട്ടിയ പറഞ്ഞു.കൂടുതൽ അന്വേഷണങ്ങൾക്കായി ബോട്ട്  തുറമുഖത്തേക്ക് കൊണ്ടു വന്നിട്ടുണ്ട്. കോസ്റ്റ്ഗാർഡ് എ.ടി.എസും ചേർന്ന് നടത്തുന്ന ആറാമത്തെ ഓപ്പറേഷനാണിത്.

ഒരു മാസത്തിനിടെ ഇരു അന്വേഷണ ഏജൻസികളും ചേർന്ന് നടത്തുന്ന രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. ഇതിന് മുമ്പ് 200 കോടി രൂപ മൂല്യം വരുന്ന 40 കിലോ ഗ്രാം മയക്കുമരുന്ന് ബോട്ടിൽ നിന്നും പിടികൂടിയിരുന്നു. 

Tags:    
News Summary - Pakistani boat with heroin worth ₹350 crore seized off Gujarat coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.