ഷാങ്ഹായ് സഹകരണ സംഘടന യോഗം; പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഗോവയിൽ

പനാജി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) യോഗത്തിൽ പങ്കെടുക്കാൻ പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിലെത്തി. വിദേശകാര്യ വകുപ്പിൽ പാകിസ്താൻ-അഫ്ഗാനിസ്താൻ-ഇറാൻ ഡെസ്‌കിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി ജെ.പി. സിങ്ങിന്റെ നേതൃത്വത്തിൽ ബിലാവലിനെ സ്വീകരിച്ചു. 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു പാക് വിദേശകാര്യമന്ത്രി ഇന്ത്യൻ മണ്ണിലെത്തുന്നത്.

അതേസമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ബിലാവലും തമ്മിൽ ഉഭയകക്ഷി ചർച്ചയുണ്ടാവില്ലെന്നാണ് വിവരം. ഉഭയകക്ഷി ചർച്ചക്കായി പാകിസ്താൻ ഇതുവരെ അഭ്യർഥന നടത്തിയിട്ടില്ല. ഗോവയിലെ താജ് എക്‌സോട്ടിക റിസോർട്ടിൽ വെള്ളിയാഴ്ചയാണ് യോഗം. വ്യാഴാഴ്ച രാത്രി എസ്. ജയശങ്കർ യോഗത്തിൽ പങ്കെടുക്കുന്ന വിദേശകാര്യമന്ത്രിമാർക്ക് അത്താഴവിരുന്ന് നൽകും. ബിലാവൽ ഭൂട്ടോയും വിരുന്നിൽ പങ്കെടുക്കും.

‘ഗോവയിലേക്കുള്ള യാത്രയിലാണ്. ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പാകിസ്താൻ പ്രതിനിധി സംഘത്തെ നയിക്കും. ഈ യോഗത്തിൽ പങ്കെടുക്കാനുള്ള എന്റെ തീരുമാനം എസ്‌.സി.ഒയുടെ ചാർട്ടറിലുള്ള പാകിസ്താന്‍റെ പ്രതിബദ്ധത വ്യക്തമാക്കുന്നു’ -ഗോവയിലെത്തുന്നതിനു മുമ്പ് ബിലാവൽ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Pakistani foreign minister Bilawal Bhutto Zardari arrives in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.