ശ്രീനഗർ: ജമ്മു-കശ്മീരിലെ പൂഞ്ചിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു പറന്ന പാകിസ്താൻ ഹെലികോപ്ടറിനുനേരെ സൈന്യം വെടിവെച്ചു. ഞായറാഴ്ച ഉച്ചക്ക് 12.10ഒാടെയാണ്, നിയന്ത്രണ രേഖയോടു ചേർന്ന ഇന്ത്യൻ വ്യോമപരിധിയുടെ 700 മീറ്റർ അകത്തേക്ക് പാക് ഹെലികോപ്ടർ പ്രവേശിച്ചതെന്ന് ജമ്മുവിലെ കരസേന വക്താവ് ലഫ്റ്റനൻറ് കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു.
അതേസമയം, പാക് അധിനിവിഷ്ട കശ്മീർ പ്രധാനമന്ത്രി രാജ ഫാറൂഖ് ഹൈദർ ഖാൻ ഹെലികോപ്ടറിൽ ഉണ്ടായിരുന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗുൽപുർ സെക്ടറിലെ ഇന്ത്യൻ വ്യോമമേഖലയിൽ വെള്ളനിറത്തിലുള്ള ഹെലികോപ്ടർ പ്രവേശിച്ചതു കണ്ട്, മേഖലയിൽ വിന്യസിച്ച കരസേനയുടെ മൂന്നു പോസ്റ്റുകളിൽനിന്ന് ചെറു ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർത്തുെവന്നും ഇതേതുടർന്ന് ഹെലികോപ്ടർ പാക് അധിനിവിഷ്ട കശ്മീർ ഭാഗത്തേക്ക് തിരിച്ചു പറന്നതായും വക്താവ് പറഞ്ഞു. വളരെ ഉയരത്തിൽ പറന്ന ഇത് സിവിലിയൻ കോപ്ടർ ആണെന്ന് കരുതുന്നതായും ദേവേന്ദർ ആനന്ദ് കൂട്ടിച്ചേർത്തു. അതിർത്തി ലംഘിച്ചെന്ന മുന്നറിയിപ്പു നൽകാനായി ചെറുതോക്കുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കോപ്ടറിന് വെടിയേറ്റിട്ടില്ല. വെടിശബ്ദം കേട്ടതോടെ കോപ്ടർ തിരിച്ചു പറക്കുകയായിരുന്നു.
പാക് അധിനിവിഷ്ട കശ്മീരിലെ തറോരി മേഖലയിൽ ഒരു അനുശോചന യോഗത്തിൽ പെങ്കടുക്കാനായാണ് പാകിസ്താൻ മുസ്ലിംലീഗ് (നവാസ്) നേതാവു കൂടിയായ രാജ ഫാറൂഖ് എത്തിയതെന്നും ഇദ്ദേഹം സഞ്ചരിച്ച കോപ്ടർ സുരക്ഷിതമായി ഇറങ്ങിയെന്നും പാക് വാർത്ത ചാനൽ ‘ആജ്’ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വ്യോമമേഖലയിൽ കൂടി കോപ്ടർ പറക്കുന്നതിെൻറ 30 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ വാർത്ത ഏജൻസി എ.എൻ.െഎ പുറത്തുവിട്ടിരുന്നു.
#WATCH A Pakistani helicopter violated Indian airspace in Poonch sector of #JammuAndKashmir pic.twitter.com/O4QHxCf7CR
— ANI (@ANI) September 30, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.