പലമു (ഝാർഖണ്ഡ്): തന്റെ സർക്കാറിന്റെ മിന്നലാക്രമണത്തിൽ പാകിസ്താൻ വിറച്ചുവെന്നും അവിടെയുള്ള നേതാക്കൾ കോൺഗ്രസിന്റെ രാജകുമാരൻ (രാഹുൽ ഗാന്ധി) ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ പ്രാർഥിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെയായിരുന്നു ഝാർഖണ്ഡിലെ പലമുവിൽ മോദിയുടെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം. പാകിസ്താൻ അദ്ദേഹം പ്രധാനമന്ത്രിയാകാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ശക്തമായ ഇന്ത്യക്ക് കരുത്തുള്ള പ്രധാനമന്ത്രിയാണ് വേണ്ടതെന്ന് േമാദി കൂട്ടിച്ചേർത്തു. കോൺഗ്രസ് ഭരണത്തിൽ പാകിസ്താൻ ഇന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് പിന്തുണ നൽകുകയായിരുന്നു. പുതിയ ഇന്ത്യക്ക് ശത്രുവിന്റെ ഭൂമിയിൽ എങ്ങനെ കടന്നുകയറാമെന്നും ആക്രമിക്കാമെന്നും അറിയാം. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ സംവരണ േക്വാട്ട മുസ്ലിംകൾക്ക് നൽകാൻ താൻ ജീവിച്ചിരിക്കുന്ന കാലത്തോളം അനുവദിക്കില്ലെന്നും മോദി ആവർത്തിച്ചു.
എന്നാൽ, രാഹുൽ ഗാന്ധി ഷെഹ്സാദ (രാജകുമാരൻ) അല്ലെന്നും ഷാഹിദ്സാദ (രക്തസാക്ഷിയുടെ മകൻ) ആണെന്നും കോൺഗ്രസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.