അതിര്‍ത്തി കടക്കുമെന്ന് പേടിച്ച് ഇന്ത്യന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പാക് ചാരപ്രാവിന്‍െറ ചിറകരിഞ്ഞു. ഉറി ആക്രമണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പു നല്‍കുന്ന സന്ദേശവും വഹിച്ച് പാകിസ്താനില്‍നിന്നത്തെിയ ചാരപ്രാവ് ഏവരെയും ആശങ്കയിലാഴ്ത്തിയിരുന്നു.
‘മോദി, ഞങ്ങള്‍ 1971ലെ ജനങ്ങളല്ല. പാകിസ്താനിലെ കൊച്ചു കുട്ടിയടക്കും എല്ലാവരും ഇന്ത്യയുമായി പോരാട്ടത്തിന് തയാറാണ്’ എന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കമെന്ന് പത്താന്‍കോട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ രാകേഷ് കുമാര്‍ വെളിപ്പെടുത്തി.
‘പാകിസ്താനിലേക്ക് തിരിച്ചു പറക്കാതിരിക്കാനാണ് പ്രാവിന്‍െറ ചിറകരിഞ്ഞത്. പക്ഷിയുടെ എക്സ്റേ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആഭ്യന്തരമന്ത്രാലയത്തിന് വിവരങ്ങള്‍ കൈമാറിയതായും സംശയിക്കത്തക്ക ഒന്നുമില്ളെന്നും പഞ്ചാബ് പൊലീസിലെ മുതിര്‍ന്ന പൊലീസ് മേധാവി വ്യക്തമാക്കി.
കഴിഞ്ഞാഴ്ച മൃഗഡോക്ടറുടെ സഹായത്തോടെയാണ് പ്രാവിന്‍െറ ചിറകരിഞ്ഞത്. ‘‘ഒരിക്കല്‍കൂടി അവസരം നല്‍കാന്‍ ഞങ്ങള്‍ തയാറല്ല. പ്രാവിനെ സുരക്ഷിതമായി കൂട്ടിലിട്ടിരിക്കുകയാണ്. എത്രകാലം പ്രാവിനെ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കുമെന്നത് അറിയില്ല. ‘നുഴഞ്ഞു കയറ്റക്കാരനെ’ കാണാന്‍ ആളുകള്‍ കൂട്ടമായി വന്നുകൊണ്ടിരിക്കയാണ്. പ്രാവ് അതിര്‍ത്തി കടന്നാണത്തെിയതെന്നതിന് തെളിവില്ല -പൊലീസ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.