ശ്രീനഗര്‍: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. കശ്മീരിലെ വിവിധ മേഖലകളിൽ പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും ഇന്നും തുടരുകയാണ്. പുലൻവാല, സുന്ദർബനി, നൗഷേര സെക്ടറിൽ വെള്ളിയാഴ്ച പുലർച്ചെ ഷെല്ലാക്രമണമുണ്ടായി.
മെന്ദാർ, കെ.ജി സെക്ടറുകളിലെ വെടിവെപ്പ് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ അവസാനിപ്പിച്ചിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് പാക് സേന പിന്മാറിയത്. എന്നാൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ അതിർത്തിയിൽ പല സൈനിക പോസ്റ്റുകൾക്ക് നേരെയായി ഷെല്ലാക്രമണവും വെടിവെപ്പും വീണ്ടും തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തിൽ പൻസാർ മേഖലയിൽ പെൺകുട്ടി ഉൾപ്പെടെ രണ്ടുപേർക്കും മൻയാരിയിൽ ഒരാൾക്കും പരിക്കേറ്റിരുന്നു.
പാക് സൈന്യം 120 mm മോട്ടാർ, ഒാേട്ടാമാറ്റിക്സ് തുടങ്ങിയ ചെറിയ ആയുധങ്ങളുമായാണ് ആക്രമണം നടത്തുന്നതെന്നും ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകുന്നുണ്ടെന്നും പ്രതിരോധ വക്താവ് ലഫ്.കേണൽ മനീഷ് മേത്ത പറഞ്ഞു.
തിരിച്ചടി ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ബി.എസ്.എഫിന് നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച പുലർച്ചെ 24 ബി എസ് എഫ് പോസ്റ്റുകൾക്കെതിരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്.
കശ്മീർ അതിർത്തി മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും 190 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.