പൂഞ്ചിലെ പാക്​ വെടിവെപ്പ്​; കൊല്ലപ്പെട്ട സൈനികരുടെ എണ്ണം രണ്ടായി

പൂഞ്ച്​: ജമ്മു കശ്​മീരിലെ നിയന്ത്രണരേഖയിൽ പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച്​ ജില്ലയിലെ കൃഷ്​ണ ഖട്ടിയിലാണ്​ പാക്​ സൈന്യം ഏകപക്ഷീയ വെടിവെപ്പ്​ നടത്തിയത്​​. വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

പുലർച്ചെ രണ്ടിനാണ്​ വെടിവെപ്പ്​ തുടങ്ങിയത്​. പാകിസ്​താൻ സൈന്യം ഇന്ത്യൻ പോസ്​റ്റിലേക്ക്​ വെടിവെപ്പും മോ​ട്ടാർ ഷെൽ ആക്രമണവുമാണ്​ നടത്തിയത്​. നാലിടങ്ങളിലായി സിവിലിയൻമാരെയും അതിർത്തിരക്ഷാ സേനയെയും ലക്ഷ്യമിട്ടാണ്​ പാക്​ ആക്രമണം നടന്നതെന്ന്​ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർ അറിയിച്ചു. 

പാക് പ്രകോപനത്തെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നുണ്ട്​. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാക് വെടിവെപ്പിൽ എട്ട് സൈനികരും എട്ടു സിവിലിയൻമാരും കൊല്ലപ്പെട്ടിരുന്നു.  

Tags:    
News Summary - Pakistani troops violate ceasefire in Poonch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.