ന്യൂഡൽഹി: ലോകത്ത് സന്തോഷമുള്ള രാജ്യങ്ങളിൽ ഇന്ത്യ 133ാം സ്ഥാനത്ത്. തീവ്രവാദികൾ വിഹരിക്കുന്ന രാജ്യമെന്ന പേരുള്ള പാകിസ്താനും ദരിദ്ര രാജ്യമായ നേപ്പാളിനും പിറകിലാണ് ഇന്ത്യയുടെ സ്ഥാനം.
156 രാജ്യങ്ങളിൽ കഴിഞ്ഞ തവണ 122ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്താരാഷ്ട്ര സന്തോഷ ദിനമായ മാർച്ച് 20ന് മുന്നോടിയായി എല്ലാവർഷവും തയാറാക്കുന്ന പട്ടികയിലാണ് വിവരമുള്ളത്.
എട്ട് സാർക് രാജ്യങ്ങളിൽ പാകിസ്താൻ 75, ഭൂട്ടാൻ 97, നേപ്പാൾ 101, ബംഗ്ലാദേശ് 115, ശ്രീലങ്ക 116 എന്നിങ്ങനെയാണ് ഇന്ത്യയുടെ അയൽ രാജ്യങ്ങളുടെ സ്ഥാനങ്ങൾ.
ലോകത്ത് ഫിൻലാൻറാണ് ഏറ്റവും സന്തോഷമുള്ള രാജ്യം. നോർവെയും ഡെൻമാർക്കും െഎസ്ലാൻറും സ്വിറ്റ്സർലാൻറുമാണ് തുടർന്നുള്ള സ്ഥാനങ്ങൾ നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഫിൻലാൻറ് അഞ്ചാം സ്ഥാനത്തും നോർവെ ഒന്നാം സ്ഥാനത്തുമായിരുന്നു.
കിഴിഞ്ഞ വർഷം 14ാം സ്ഥാനത്തായിരുന്ന അമേരിക്കക്ക് ഇത്തവണ 18ാം സ്ഥാനമാണ് ലഭിച്ചത്. ബ്രിട്ടൻ 19ഉം യു.എ.ഇ 20ഉം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.