ബാബരി മസ്​ജിദ്​ തകർത്തതിൽ പാക്​ പങ്ക്​ അന്വേഷിച്ചില്ലെന്ന് കോടതി

ല​ഖ്​​നോ: ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പാ​ക്​ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ പ​ങ്ക്​ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന്​ സി.​ബി.െ​എ പ്ര​ത്യേ​ക കോ​ട​തി. മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു​ള്ള 2300 പേ​ജ്​ വ​രു​ന്ന വി​ധി ന്യാ​യ​ത്തി​ലാ​ണ്​ പാ​ക്​ പ​ങ്ക്​ അ​ന്വേ​ഷി​ക്കാ​തി​രു​ന്ന​തി​ന്​ സി.​ബി.െ​എ​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.

പാ​ക്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ചി​ല​ർ ജ​ന​ക്കൂ​ട്ട​ത്തി​ൽ ക​യ​റി ബാ​ബ​രി മ​സ്​​ജി​ദി​ന്​ കേ​ടു​പാ​ടു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന പ്രാ​ദേ​ശി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ യൂ​നി​റ്റി‍െൻറ റി​പ്പോ​ർ​ട്ട്​​ സി.​ബി.െ​എ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്നും ത​ള്ളി​ക്ക​ള​ഞ്ഞ​താ​യും സ്​​പെ​ഷ​ൽ ജ​ഡ്​​ജി​ എ​സ്.​കെ. യാ​ദ​വ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 1992 ഡി​സം​ബ​ർ ര​ണ്ടി​ന്​ പ​ള്ളി​യോ​ട്​ ചേ​ർ​ന്ന മ​സാ​റി​ന്​ കേ​ടു​പാ​ട്​ പ​റ്റി​യി​രു​ന്നു. ​സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ത്ത്​ ക​ർ​സേ​വ നി​ർ​ത്തി​വെ​പ്പി​ക്കാ​നു​ള്ള മു​സ്​​ലിം​ക​ളി​ൽ​പെ​ട്ട ചി​ല​രു​ടെ നീ​ക്ക​മാ​ണി​തെ​ന്ന്​ യു.​പി സു​ര​ക്ഷ വി​ഭാ​ഗം എ.​ജി ഒ​പ്പി​ട്ട ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. പാ​കി​സ്​​താ​നി​ൽ​നി​ന്നു​ള്ള ആ​യു​ധം ഡ​ൽ​ഹി വ​ഴി അ​യോ​ധ്യ​യി​ലെ​ത്തി​യ​താ​യും ഉ​ദ്ദം​പൂ​രി​ൽ നി​ന്ന്​ നൂ​റോ​ളം സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ അ​യോ​ധ്യ​യി​ലേ​ക്ക്​ നീ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും വി​വ​ര​മു​ണ്ടാ​യി​രു​ന്നു. ഇൗ ​റി​പ്പോ​ർ​ട്ടു​ക​ൾ യു.​പി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ​ക്കും കൈ​മാ​റു​ക​യും ചെ​യ്​​തു.

ഇ​ത്ര​യും നി​ർ​ണാ​യ​ക​മാ​യ വി​വ​ര​മു​ണ്ടാ​യി​ട്ടും സി.​ബി.െ​എ അ​തേ കു​റി​ച്ച്​ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്നാ​ണ്​ വി​ധി​പ്പ​ക​ർ​പ്പി​ൽ പ​റ​യു​ന്ന​ത്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ ത​ള്ളി​യാ​ണ്​ എ​ൽ.​കെ അ​ദ്വാ​നി​യ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ പ്ര​തി​ക െള​യും കോ​ട​തി വെ​റു​തെ വി​ട്ട​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.