ന്യൂഡൽഹി: രാജ്യതലസ്ഥാനം കനത്ത പുകമഞ്ഞിൽ മൂടി ജനജീവിതം ദുസ്സഹമാകുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ പരാമർശിച്ച് പാക് സർക്കാറിന്‍റെ ട്വീറ്റ്. കർഷകർ വൈക്കോൽ കത്തിക്കുന്നതിന് തങ്ങൾ നിരോധനമേർപ്പെടുത്തിയെന്നും താങ്കളും സംസ്ഥാനത്തിൽ അത്തരം നടപടികൾ സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും പാകിസ്താനിലെ പഞ്ചാബ് സർക്കാർ ട്വീറ്റ് ചെയ്തു.
ഈ ആഴ്ചയിൽ മോശപ്പെട്ട അന്തരീക്ഷ വായുവാണ് വടക്കേ ഇന്ത്യയിൽ കാണപ്പെടുന്നത്. ഡൽഹിയിൽ കനത്ത പുകമഞ്ഞ് ജനജീവിതത്തെ ബാധിക്കുകയും സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുകമഞ്ഞിനെ തുടർന്ന് നിരവധി വാഹനാപകടങ്ങളാണ് വടക്കേ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.