അലങ്കാനല്ലൂര്‍, പാലമേട് ജെല്ലിക്കെട്ട് മാറ്റിവെച്ചു

കോയമ്പത്തൂര്‍: മധുരയിലെ പ്രസിദ്ധമായ അലങ്കാനല്ലൂര്‍, പാലമേട് ജെല്ലിക്കെട്ടുകള്‍ മാറ്റിവെക്കാന്‍ സംഘാടകസമിതി തീരുമാനിച്ചു. ഫെബ്രുവരി ഒന്നിന് അലങ്കാനല്ലൂരിലും രണ്ടിന് പാലമേട്ടിലും ജെല്ലിക്കെട്ട് നടത്താനാണ് തീരുമാനിച്ചിരുന്നത്. തമിഴ്നാട് നിയമസഭ പാസാക്കിയ പുതിയ ജെല്ലിക്കെട്ട് നിയമത്തിനെതിരെയുള്ള ഹരജികള്‍ സുപ്രീംകോടതി ജനുവരി 31ന് പരിഗണിക്കാനിരിക്കയാണ്.

കോടതി നിലപാട് അറിഞ്ഞശേഷം ജെല്ലിക്കെട്ട് മതിയെന്ന് അഭിപ്രായം ഉയര്‍ന്നതിനാലും മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വത്തെക്കൊണ്ട് ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യിക്കണമെന്ന ആവശ്യം ശക്തമായതിനാലുമാണ് അനിശ്ചിതമായി മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

 

Tags:    
News Summary - palamade jallikattu postponded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.