ന്യൂഡൽഹി: പുതിയ പാനമ രേഖകളിൽ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുമായി ബന്ധപ്പെട്ട 12,000 രേഖകൾ പുറത്ത്. ആകെ 12 ലക്ഷത്തോളും പുതിയ രേഖകൾ ചോർന്നിട്ടുണ്ട്. നികുതിവെട്ടിച്ച് വ്യക്തികളും സ്ഥാപനങ്ങളും വിദേശത്ത് കോടികൾ നിക്ഷേപിച്ചതിെൻറ രേഖകളാണ് വീണ്ടും പുറത്തുവന്നത്. 2016 മുതൽ പാനമ പേപ്പർ ചോർച്ച ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വൻ വിവാദമായിരുന്നു.
നികുതിവെട്ടിച്ചുള്ള പണം വിദേശ ബാങ്കുകളിൽ രഹസ്യ നിക്ഷേപം നടത്തുന്നതിന് സഹായം ചെയ്ത മൊസാക് ഫൊൻസേക എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളിലാണ് നിരവധി ഇന്ത്യക്കാരുെട പേരുകളുള്ളത്. എന്നാൽ, ബന്ധപ്പെട്ടവർ പേപ്പർ പരാമർശങ്ങൾ നിഷേധിക്കുകയായിരുന്നു. അവരുടെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണ് പുതിയ രേഖകൾ.
വിദേശത്ത് കടലാസ് കമ്പനികൾ ഉണ്ടാക്കി വൻ നിക്ഷേപം നടത്തിയ നിരവധി ഇന്ത്യൻ വ്യവസായികളുടെ പേരുകൾ 2016ൽ പുറത്തുവന്ന രേഖകളിൽ സൂചിപ്പിച്ചിരുന്നില്ല. പി.വി.ആർ. സിനിമാസ് ഉടമ അജയ് ബിജിലി, കുടുംബാംഗങ്ങൾ, സുനിൽ മിത്തലിെൻറ മകൻ കവിൻ ഭാരതി മീത്തൽ, ഏഷ്യൻ പെയിൻറ്സ് പ്രമോട്ടർ അശ്വിൻ ദാനിയുടെ മകൻ ജലജ് അശ്വിൻ ദാനി തുടങ്ങിയവർ ഇതിലുൾപ്പെടുന്നു. ഇവരടക്കം 426 ഇന്ത്യക്കാർ അന്വേഷണപരിധിയിലുെണ്ടന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് െചയ്തു. നിക്ഷേപം നടത്തുന്നതിന് സഹായം ചെയ്ത മൊസാക് ഫൊൻസേക എന്ന സ്ഥാപനം നിരവധി ഇന്ത്യക്കാർക്ക് നോട്ടീസയച്ചതിെൻറ വിവരങ്ങൾ പുതിയ രേഖകളിലുണ്ട്. ഇന്ത്യൻ വ്യവസായികളുടെ വിദേശത്തെ വ്യാജ കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ ഇതിലൂെട പുറത്തുവന്നു. അമിതാഭ് ബച്ചൻ അടക്കമുള്ളവർക്ക് മൊസാക് ഫൊൻസേക നോട്ടീസ് നൽകിയിരുന്നു. സൺ ഗ്രൂപ് വൈസ് ചെയർപേഴ്സൺ ശിവ ഖേംക, ഡി.എൽ.എഫ് ഗ്രൂപ്പിെൻറ കെ.പി. സിങ്, അടുത്ത ബന്ധുക്കൾ, രാഷ്ട്രീയക്കാരനായ അനുരാഗ് കെജ്രിവാൾ തുടങ്ങിയവർക്ക് ഇൗ ഏജൻസി കത്ത് നൽകിയിരുന്നു.
ലേഡി ഷിപ്പിങ് ലിമിറ്റഡ്, ട്രഷർ ഷിപ്പിങ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടർ എന്ന നിലയിലാണ് ബച്ചെൻറ പേര് മൊസാക് ഫൊൻസേക പരാമർശിക്കുന്നത്. യു.കെ കേന്ദ്രമായ മിനർവ ട്രസ്റ്റ് മുഖേനയാണ് ബച്ചന് നോട്ടീസ് നൽകിയത്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ രജിട്രേഡ് ഏജൻറ് സ്ഥാനത്തുനിന്ന് തങ്ങൾ ഒഴിവാകുമെന്ന ഭീഷണിയും കത്തിലുണ്ട്.
നികുതിവെട്ടിച്ച് സമ്പത്ത് വിദേശത്തു സൂക്ഷിക്കുന്ന ലോകത്തെ പ്രമുഖരെക്കുറിച്ച് നൂറിലേറെ മാധ്യമസംഘങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സഖ്യം നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ എക്സ്പ്രസ് അടക്കം100ഒാളം മാധ്യമങ്ങളും അമേരിക്കയിലെ ഇൻറർനാഷനൽ കൺസോർട്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും ആണ് രേഖകൾ പുറത്തുവിട്ടത്. ആറു ഭൂഖണ്ഡങ്ങളില്‍നിന്നായി 300 റിപ്പോര്‍ട്ടര്‍മാരാണ് വിവരങ്ങള്‍ ശേഖരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ സംഘടിതമായി നടത്തിയ ഏറ്റവും വലിയ പ്രവര്‍ത്തനമാണിത്. റഷ്യന്‍ പ്രസിഡൻറ്് പുടിൻ, ഡേവിഡ് കാമറൺ, നവാസ് ശരീഫ് തുടങ്ങിയ ലോകനേതാക്കളുടെയും സിനിമ, കായിക താരങ്ങളുമുള്പ്പടെയുള്ളവരുടെയും നികുതിവെട്ടിപ്പാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.