കൊൽക്കത്ത: കള്ളപ്പണം സംബന്ധിച്ച പാനമരേഖകളിലെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ ബി.ജെ.പി നേതാവിനെ എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് ചോദ്യം ചെയ്തു. വിദേശത്ത് വൻ നിക്ഷേപം നടത്തിയ ഇന്ത്യക്കാരുടെ പട്ടികയിലുള്ള പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് ശിശിർ കെ. ബജോറിയയെയാണ് ചോദ്യം ചെയ്തത്.
വിദേശകമ്പനികളിൽ ശിശിർ കെ. ബജോറിയക്ക് നിക്ഷേപമുള്ളതായി അന്തർദേശീയ തലത്തിലുള്ള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ കഴിഞ്ഞവർഷം ഏപ്രിലിൽ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഇതിെൻറ വിശദാംശങ്ങൾ അറിയാനാണ് കൊൽക്കത്തയിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഒാഫിസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.
തന്നെ ചോദ്യംചെയ്തകാര്യം ശിശിർ കെ. ബജോറിയ സ്ഥിരീകരിച്ചു. തെൻറ വിദേശ നിക്ഷേപങ്ങളെല്ലാം ബാങ്കുകൾ മുഖേനയാണെന്നും റിസർവ് ബാങ്കിെൻറ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊൽക്കത്തയിലെ ചണം, ചായ വ്യാപാര മേഖലയിൽ അറിയപ്പെടുന്ന ശിശിർ ബജോറിയയുടെ പേര് ബ്രിട്ടീഷ് വെർജിൻ ദ്വീപുകളിലെ ഒാഫ്ഷോർ കമ്പനിയായ ഹാപ്റ്റിക് (ബി.വി.െഎ) ലിമിറ്റഡുമായി ബന്ധപ്പെട്ടാണ് പാനമ രേഖകളിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.