ജഗ്ദാൽപുർ: പാനമ പേപ്പേഴ്സ് വെളിപ്പെടുത്തലിൽ കള്ളപ്പണനിക്ഷേപത്തെക്കുറിച്ച് ആരോപണമുയർന്ന ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ് പാകിസ്താനിലെ നവാസ് ശരീഫിെൻറ പാത പിന്തുടർന്ന് രാജിവെച്ചൊഴിയണമെന്ന് കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. പാനമ പേപ്പേഴ്സിൽ നവാസ് ശരീഫിെൻറയും കുടുംബത്തിെൻറയും പേരുവന്നതോടെ അദ്ദേഹം രാജിവെച്ചു. രമൺ സിങ്ങും കുടുംബവും സമാനമായി ആരോപണവിധേയരായിട്ടുണ്ട്. എന്നാൽ, ഇതുവരെ രാജിവെക്കാൻ സിങ് തയാറായിട്ടില്ല -രാഹുൽ പറഞ്ഞു.
മോദി അഴിമതിക്കെതിരായ പോരാട്ടത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ, ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുടെ അഴിമതി കാണുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. പാനമ പേപ്പേഴ്സ്വെളിപ്പെടുത്തലിൽ സിങ്ങിെൻറ മകൻ അഭിഷേകിെൻറ കള്ളപ്പണനിക്ഷേപവും അടങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.