​പന്നീർ സെൽവം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: ജയലളിത മരണപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒ.​ പന്നീർ സെൽവം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. രാത്രി 1.30 ഓടെയായിരുന്നു പന്നീർ സെൽവം സത്യപ്രതിജ്ഞ ചെയ്തത്. എംഎല്‍.എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തിയാണ് പനീര്‍ശെല്‍വം ചുമതലയേറ്റത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗമാണ് പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. പന്നീർശെൽവത്തിനുള്ള പിന്തുണ ഡി.എം.കെ എം.എൽ.എമാർ എഴുതി നൽകി. ഇതിനിടയിലാണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വന്നത്.

പാര്‍ട്ടി ആസ്ഥാനത്തെ യോഗത്തിന് ശേഷം എംഎല്‍.എമാര്‍ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. തുടര്‍ന്ന് ഗവര്‍ണര്‍ ഔദ്യോഗികമായി ജയലളിതയുടെ മരണവാര്‍ത്ത ജനങ്ങളെ അറിയിച്ചു. രണ്ട് നിമിഷത്തെ മൗനപ്രാര്‍ത്ഥനക്ക് ശേഷമാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പനീര്‍ശെല്‍വത്തിനൊപ്പം 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.

Tags:    
News Summary - panneerselvam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.