അണ്ണാ ഡി.എം.കെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ബാങ്കുകളോട് പന്നീർശെൽവം

ചെന്നൈ: അണ്ണാ ഡി.എം.കെ അക്കൗണ്ടുകൾ വഴി പണം പിൻവലിക്കാൻ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം ബാങ്കുകൾക്ക് കത്ത് നൽകി. പാർട്ടി ഭരണഘടനയിലെ നിയമം 20, ക്ലോസ് 5 പ്രകാരം ജയലളിത തന്നെ ട്രഷറർ സ്ഥാനത്ത് നിയമിച്ചതാണ്. അതിനാൽ തന്‍റെ കത്തോ നിർദേശമോ ഇല്ലാതെ പാർട്ടിയുടെ അക്കൗണ്ട് ഉപയോഗിക്കാൻ ആരെയും അനുവദിക്കരുതെന്നാണ് കത്തിലെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കാരൂർ വൈശ്യബാങ്കിനും ബാങ്ക് ഓഫ് ഇന്ത്യക്കുമാണ് പന്നീർശെൽവം കത്തയച്ചത്.

ജയലളിതയുടെ മരണത്തെ തുടർന്ന് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞു കിടക്കുകയാണ്. ശശികലയെ തെരഞ്ഞെടുത്തത് പ്രത്യേക സാഹചര്യത്തിലാണ്. നിലവിലെ നിയമത്തിന് അനുസരിച്ച് പുതിയ സെക്രട്ടറിയെ ഉടൻ തെരഞ്ഞെടുക്കും. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതു വരെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, ട്രഷറർ തുടങ്ങിയവർ തുടരുമെന്നും പനീർസെൽവം കത്തിൽ വ്യക്തമാക്കി.

തനിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ പനീർസെൽവത്തെ ട്രഷറർ സ്ഥാനത്തു നിന്ന് ചൊവ്വാഴ്ച രാത്രിയാണ് ശശികല പുറത്താക്കിയത്.

 

 

Tags:    
News Summary - Panneerselvam's writing to the banks to not allow transactions of AIADMK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.