പട്ന: ബിഹാറിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് അറസ്റ്റിൽ. പൊലീസിന്‍റെ അനുമതിയില്ലാതെ വാഹനവുമായി റോന്ത് ചുറ്റിയതിനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പപ്പു യാദവ് ആശുപത്രികളിലും കോവിഡ് സെന്‍ററുകളിലും കഴിയുന്നവരെ സഹായിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് എന്തിനാണെന്ന് അറിയില്ല, പൊലീസിന് അതിനെക്കുറിച്ച് പറയാൻ കഴിയും എന്നായിരുന്നു പപ്പു യാദവിന്‍റെ പ്രതികരണം.
താൻ ഒന്നരമാസമായി കോവിഡിൽ വലയുന്ന കുടുംബങ്ങളെ സഹായിക്കുകയാണ്. സർക്കാരിനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും തന്‍റെ അറസ്റ്റിനെക്കുറിച്ച് അറിയാം. അറസ്റ്റ് ലോക്ഡൗൺ ലംഘനത്തിന്‍റെ പേരിൽ അല്ലെന്നും യാദവ് കൂട്ടിച്ചേർത്തു.
അതേസമയം ലോക്ഡൗൺ ലംഘിച്ച് അനുമതിയില്ലാതെ വാഹനവുമായി കറങ്ങിനടന്നതിനാണ് പപ്പു യാദവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.