മുംബൈ: മടിയിൽ രണ്ട് വയസായ മകനെയുമിരുത്തിയാണ് മുഹമ്മദ് സയീദ് ഒാേട്ടാ ഒാടിക്കാൻ മുംബൈയിലെ വെർസോവ സ്റ്റാൻഡിലെത്തുക. ചൂടിൽ ഉരുകുന്ന നഗരത്തിലൂടെ നേരത്തിനും കാലത്തിനും ഭക്ഷണേമാ വെള്ളമോ കിട്ടാതെ കുഞ്ഞു മുസമ്മിൽ അങ്ങനെയിരിക്കും. ചൂടിൽ തളരുേമ്പാൾ ബാപ്പയുടെ മടിയിൽ അവൻ കിടന്നുറങ്ങും.
മകനെ നഗരം കാണിക്കാനല്ല, മുഹമ്മദ് സയീദ് അവനെയും കൂട്ടി പണിക്കെത്തുന്നത്. പക്ഷാഘാതം വന്നു തളർന്ന ഭാര്യയുടെ അടുത്ത് അവനെ കൂടി ഏൽപ്പിച്ചു വരാൻ കഴിയാത്തതുകൊണ്ടാണ്. രാത്രി ഒാട്ടം നിർത്തുന്നതുവരെ മുസമ്മിൽ ബാപ്പക്കൊപ്പം ഒാേട്ടാറിക്ഷയിൽ കഴിയും. വിയര്‍ത്ത് കുളിച്ച്, വിശന്നു തളർന്ന് കുഞ്ഞു മുസമ്മിൽ കഷ്ടപ്പെടുന്നതു കാണാൻ ബാപ്പക്ക് ഇഷ്ടമില്ല. ‘‘ എെൻറ കുഞ്ഞിെന ഇങ്ങനെ നരകിപ്പിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. ചെറുപ്പക്കാരനായ ഒരാൾക്കുപോലും 10 –12 മണിക്കൂർ നഗരത്തിൽ ഒാേട്ടാ യാത്ര ചെയ്യാൻ കഴിയില്ല. എന്നിട്ടും രണ്ടു വയസുമാത്രമുള്ള എെൻറ മകൻ ഒട്ടും പതറാതെ എന്നോടൊപ്പമുണ്ട്’’ – സയീദ് എന്ന പിതാവ് മകനെ െനഞ്ചോടുചേർത്ത് പറയുന്നു.
രണ്ടാഴ്ചയായി സയീദിെൻറയും മുസമ്മിലിെൻറയും യാത്ര ഇങ്ങനെയാണ്. മൂന്നാഴ്ച മുമ്പ് ഭാര്യ യാസ്മിന് പക്ഷാഘാതം വന്ന് ഇടതുവശം തളർന്നു. മൂന്ന് വയസുകാരിയായ മകൾ മുസ്കാനക്കും യാസ്മിനും ഭക്ഷണവും മരുന്നുമെത്തിക്കാന്‍ സയീദിന് മറ്റൊരു വഴിയില്ല. മുസ്കാനയെ അടുത്ത വീട്ടിൽ ഏൽപ്പിച്ചാണ് സയീദ് മകനെയും കൂട്ടി സ്റ്റാൻഡിലെത്തുക.
പക്ഷാഘാതം വന്ന് ഭാര്യ യാസ്മിനെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ സയീദിന് സാമ്പത്തിക സ്ഥിതിയില്ല. സഹായിക്കാൻ അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നില്ല. ഉത്തർപ്രദേശിലെ ഗരഖ്പൂരിൽ നിന്നും ജീവിതമാർഗം തേടിയാണ് സയീദും കുടുംബവും മുംബൈയിലെത്തിയത്. അഞ്ചുമാസം മുമ്പാണ് അവർ വെർസോവയിെല ഒറ്റമുറി വാടകവീട്ടിൽ താമസമാക്കിയത്.
24 കാരിയായ യാസ്മിന് എഴുന്നേറ്റ് നടക്കണമെന്നും മക്കളെ നോക്കണമെന്നുമുള്ള ആഗ്രഹം മാത്രമാണുള്ളത്. ‘‘ജീവിക്കാൻ കൂടുതൽ സമ്പാദ്യം വേണമെന്നില്ല. മക്കളെ നോക്കാനെങ്കിലും കഴിഞ്ഞാൽ മതിയായിരുന്നു’’ –കണ്ണീർ തുടച്ചുകൊണ്ട് യാസ്മിൻ പറയുന്നു.
ചികിത്സയുടെ ഭാഗമായ ഇൻജെക്ഷനുമാത്രം ഒന്നേകാൽ ലക്ഷം രൂപ വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കൂടാതെ യാസ്മിൻ എഴുന്നേറ്റ് നടക്കുന്നതു വരെ ചികിത്സിക്കാൻ വീണ്ടും പണം വേണ്ടി വരും. പട്ടിണിയില്ലാതെ കഴിയാൻ പോലുമാകാത്ത ഞങ്ങളെന്തു ചെയ്യാൻ?’’– സയീദ് ചോദിക്കുന്നു.
കുഞ്ഞുങ്ങൾക്കും ഭാര്യക്കും വിശപ്പടക്കാനുള്ള വക തേടിയാണ് ദിവസവും കുട്ടിയെയുമെടുത്ത് സയീദ് ഓട്ടോ ഓടിക്കാന്‍ എത്തുന്നത്. കുഞ്ഞിനെ മടിയിലിരുത്തിയത് കാണുമ്പോള്‍ വല്ല സഹായവും നല്‍കേണ്ടി വരുമോ എന്ന ഭാവത്തോടെ ചില യാത്രക്കാര്‍ തെൻറ ഓട്ടോ പിടിക്കാതെ മറ്റ് ഓട്ടോയില്‍ കയറി പോവുന്ന സംഭവവും ഉണ്ടാകാറുണ്ടെന്ന് സയീദ് പറയുന്നു.
കുഞ്ഞിനെ മടിയിൽ കിടത്തി വാഹനമോടിക്കുന്നത് നിയമവിരുദ്ധമായതിനാൽ ഒരു തവണ പൊലീസും പിടിച്ചു. അന്ന് ഒാടി കിട്ടിയ 450 രൂപ പെറ്റി അടക്കേണ്ടി വന്നു. ‘‘ജീവിതത്തിൽ ആരെയും അറിഞ്ഞ് കൊണ്ട് ചതിക്കുകയോ പറ്റിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ എന്നും ദൈവത്തിെൻറ കാരുണ്യമുണ്ടാകുമെന്നും എല്ലാം ശരിയാവുമെന്ന ഉറച്ച വിശ്വാസവുമുണ്ട്. പത്തൊമ്പതാം വയസിൽ എനിക്ക് തുണയായി വന്ന യാസ്മിന് നല്ല ചികിത്സ കൊടുക്കണം. അവൾ സുഖപ്പെടുമെന്ന് ഉറപ്പുണ്ട്’’– മക്കളെ ചേർത്തു നിർത്തി സയീദ് പറയുന്നു.
മുഹമ്മദ് സയീദിെൻറ വാർത്ത പുറംലോകത്തെത്തിയതോടെ മസഗാവിലെ സ്വകാര്യ ആശുപത്രി യാസ്മിന് സൗജന്യ ചികിത്സ നൽകാമെന്ന് അറിയിച്ചു. മുംബൈ മിറർ ഇൗ സംഭവം വാർത്തയാക്കി. മുഹമ്മദ് സയീദിനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ
Rehana Mohd Raees Shaikh
Bank of India, Account Number : 010510410000136
IFSC Code : BKID0000105
Contact Number: 9702098346 എന്ന വിലാസത്തിൽ ബന്ധപ്പെട്ട് സഹായത്തെിക്കാമെന്ന് മുംെബെ മിറർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.