Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീരാദു:ഖങ്ങളുടെ...

തീരാദു:ഖങ്ങളുടെ തുരുത്താണ്​ സയീദി​െൻറ ഇൗ ഒാ​േട്ടാ

text_fields
bookmark_border
തീരാദു:ഖങ്ങളുടെ തുരുത്താണ്​ സയീദി​െൻറ ഇൗ ഒാ​േട്ടാ
cancel

മുംബൈ: മടിയിൽ രണ്ട് വയസായ മകനെയുമിരുത്തിയാണ്​ മുഹമ്മദ്​ സയീദ്​ ഒാ​േട്ടാ ഒാടിക്കാൻ മുംബൈയിലെ വെർസോവ സ്​റ്റാൻഡിലെത്തുക. ചൂടിൽ ഉരുകുന്ന നഗരത്തിലൂടെ നേരത്തിനും കാലത്തിനും ഭക്ഷണ​േമാ വെള്ളമോ കിട്ടാതെ കുഞ്ഞു മുസമ്മിൽ അങ്ങനെയിരിക്കും. ചൂടിൽ തളരു​േമ്പാൾ ബാപ്പയുടെ മടിയിൽ അവൻ കിടന്നുറങ്ങും.

മകനെ നഗരം കാണിക്കാനല്ല, മുഹമ്മദ് സയീദ് അവനെയും കൂട്ടി പണിക്കെത്തുന്നത്​. പക്ഷാഘാതം വന്നു തളർന്ന ഭാര്യയുടെ അടുത്ത്​ അവനെ കൂടി ഏൽപ്പിച്ചു വരാൻ കഴിയാത്തതുകൊണ്ടാണ്​. രാത്രി ഒാട്ടം നിർത്തുന്നതുവരെ മുസമ്മിൽ ബാപ്പക്കൊപ്പം ഒാ​േട്ടാറിക്ഷയിൽ കഴിയും. വിയര്‍ത്ത് കുളിച്ച്​, വിശന്നു തളർന്ന്​ കുഞ്ഞു മുസമ്മിൽ കഷ്​ടപ്പെടുന്നതു കാണാൻ ബാപ്പക്ക്​ ഇഷ്​ടമില്ല. ‘‘ എ​​​​െൻറ കുഞ്ഞി​െന ഇങ്ങനെ നരകിപ്പിക്കുന്നതിൽ എനിക്ക്​ സങ്കടമുണ്ട്​. ചെറുപ്പക്കാരനായ ഒരാൾക്കുപോലും 10 –12 മണിക്കൂർ നഗരത്തിൽ ഒാ​േട്ടാ യാത്ര ചെയ്യാൻ കഴിയില്ല. എന്നിട്ടും രണ്ടു വയസുമാത്രമുള്ള എ​​​​െൻറ മകൻ ഒട്ടും പതറാതെ എന്നോടൊപ്പമുണ്ട്​’’ – സയീദ്​ എന്ന പിതാവ്​ മകനെ ​െനഞ്ചോടുചേർത്ത്​ പറയുന്നു.

രണ്ടാഴ്ചയായി സയീദി​​​​െൻറയും മുസമ്മിലി​​​​െൻറയും യാത്ര ഇങ്ങനെയാണ്​. മൂന്നാഴ്​ച മുമ്പ്​ ഭാര്യ യാസ്മി​ന്​ പക്ഷാഘാതം വന്ന്​ ഇടതുവശം തളർന്നു.  മൂന്ന് വയസുകാരിയായ മകൾ മുസ്​കാനക്കും യാസ്​മിനും  ഭക്ഷണവും മരുന്നുമെത്തിക്കാന്‍ സയീദിന് മറ്റൊരു വഴിയില്ല. മുസ്​കാനയെ അടുത്ത വീട്ടിൽ ഏൽപ്പിച്ചാണ്​ സയീദ്​ മകനെയും കൂട്ടി സ്​റ്റാൻഡിലെത്തുക.

 

ഒാ​േട്ടാ സവാരിക്കിടെ സയീദിന്റെയും  മടിയില്‍ തളര്‍ന്നുറങ്ങുന്ന കുഞ്ഞി​​​​െൻറയും ചിത്രം ബോളിവുഡ്​ സംവിധായകൻ വിനോദ്​ കാപ്രി ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ്​ ഇൗ കുടുംബത്തി​​​​െൻറ ദുരവസ്ഥ പുറംലോകം അറിയുന്നത്​. സയീദി​​​​െൻറയും മക​​​​െൻറയും ചിത്രം വാർത്തയായതോടെ സഹായ ഹസ്തവുമായി ഏറെപ്പേര്‍ മുന്നോട്ട് വന്നു.

 പക്ഷാഘാതം വന്ന് ഭാര്യ യാസ്​മിനെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ സയീദിന്​ സാമ്പത്തിക സ്ഥിതിയില്ല. സഹായിക്കാൻ അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നില്ല.  ഉത്തർപ്രദേശിലെ ഗരഖ്​പൂരിൽ നിന്നും ജീവിതമാർഗം തേടിയാണ്​ സയീദും കുടുംബവും മുംബൈയിലെത്തിയത്​. അഞ്ചുമാസം മുമ്പാണ്​ അവർ വെർസോവയി​െല ഒറ്റമുറി വാടകവീട്ടിൽ താമസമാക്കിയത്​.

24 കാരിയായ യാസ്​മിന്​ എഴുന്നേറ്റ്​ നടക്കണമെന്നും മക്കളെ നോക്കണമെന്നുമുള്ള ആഗ്രഹം മാത്രമാണുള്ളത്​.  ‘‘ജീവിക്കാൻ കൂടുതൽ സമ്പാദ്യം വേണമെന്നില്ല. മക്കളെ നോക്കാനെങ്കിലും കഴിഞ്ഞാൽ മതിയായിരുന്നു’’ –കണ്ണീർ തുടച്ചുകൊണ്ട്​ യാസ്​മിൻ പറയുന്നു.
ചികിത്സയുടെ ഭാഗമായ ഇൻജെക്​ഷനുമാത്രം ഒന്നേകാൽ ലക്ഷം രൂപ വരുമെന്നാണ്​ ഡോക്​ടർമാർ പറഞ്ഞത്​. കൂടാതെ യാസ്​മിൻ എഴുന്നേറ്റ്​ നടക്കുന്നതു വരെ ചികിത്സിക്കാൻ വീണ്ടും പണം വേണ്ടി വരും. പട്ടിണിയില്ലാതെ കഴിയാൻ പോലുമാകാത്ത ഞങ്ങളെന്തു ചെയ്യാൻ​?’’– സയീദ്​ ചോദിക്കുന്നു.

 

കുഞ്ഞുങ്ങൾക്കും ഭാര്യക്കും വിശപ്പടക്കാനുള്ള വക തേടിയാണ്​  ദിവസവും  കുട്ടിയെയുമെടുത്ത്​ സയീദ് ഓട്ടോ ഓടിക്കാന്‍ എത്തുന്നത്. കുഞ്ഞിനെ മടിയിലിരുത്തിയത് കാണുമ്പോള്‍ വല്ല സഹായവും നല്‍കേണ്ടി വരുമോ എന്ന ഭാവത്തോടെ ചില യാത്രക്കാര്‍ ത​​​​െൻറ ഓട്ടോ പിടിക്കാതെ മറ്റ് ഓട്ടോയില്‍ കയറി പോവുന്ന സംഭവവും ഉണ്ടാകാറുണ്ടെന്ന് സയീദ് പറയുന്നു.

കുഞ്ഞിനെ മടിയിൽ കിടത്തി വാഹനമോടിക്കുന്നത്​ നിയമവിരുദ്ധമായതിനാൽ ഒരു തവണ പൊലീസും പിടിച്ചു. അന്ന്​ ഒാടി കിട്ടിയ 450 രൂപ പെറ്റി അടക്കേണ്ടി വന്നു. ‘‘ജീവിതത്തിൽ ആരെയും അറിഞ്ഞ് കൊണ്ട് ചതിക്കുകയോ പറ്റിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ എന്നും ദൈവത്തി​​​​െൻറ കാരുണ്യമുണ്ടാകുമെന്നും എല്ലാം ശരിയാവുമെന്ന ഉറച്ച വിശ്വാസവുമുണ്ട്​. പത്തൊമ്പതാം വയസിൽ എനിക്ക്​ തുണയായി വന്ന യാസ്​മിന്​ നല്ല ചികിത്സ കൊടുക്കണം.  അവൾ സുഖപ്പെടുമെന്ന്​ ഉറപ്പുണ്ട്​’’– മക്കളെ ചേർത്തു നിർത്തി സയീദ് പറയുന്നു.

മുഹമ്മദ്​ സയീദി​​​​െൻറ വാർത്ത പുറംലോകത്തെത്തിയതോടെ  മസഗാവിലെ സ്വകാര്യ ആശുപത്രി യാസ്​മിന്​ സൗജന്യ ചികിത്സ നൽകാമെന്ന്​ അറിയിച്ചു. മുംബൈ മിറർ ഇൗ സംഭവം വാർത്തയാക്കി. മുഹമ്മദ്​ സയീദിനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ
Rehana Mohd Raees Shaikh
Bank of India, Account Number : 010510410000136
IFSC Code : BKID0000105
Contact Number: 9702098346
എന്ന വിലാസത്തിൽ ബന്ധപ്പെട്ട്​ സഹായത്തെിക്കാമെന്ന്​ മും​െബെ മിറർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsmumbai mirrorheartbreaking
News Summary - Paralysed wife at home, auto driver plies around with 2-yr-old son in lap
Next Story