അഹമ്മദാബാദ്: ഗുജറാത്തിലെ പോർബന്തറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ അർധസൈനികർ തമ്മിലുണ്ടായ ഏറ്റമുട്ടലിനെ തുടർന്ന് വെടിവെപ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
തെരഞ്ഞെടുപ്പ് ചുമതലയിലെത്തിയതാണെങ്കിലും സംഭവസമയത്ത് സൈനികർ ഡ്യൂട്ടിയിലായിരുന്നില്ല. തമ്മിലുണ്ടായ വാക്കുതർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. മണിപ്പൂരിൽ നിന്നുള്ള റിസർവ് ബറ്റാലിയനിലെ സൈനികരാണ് കൊല്ലപ്പെട്ടത്. എസ്. ഇനാചാഷിംഗ് എന്ന സൈനികനാണ് വെടിയുതിർത്തത്. ത്വൊയിബ സിങ്, ജിതേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.
തന്‍റെ എ.കെ-47 തോക്ക് ഉപയോഗിച്ച് ഇയാൾ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് അർധസൈനികരെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. പോർബന്തറിൽ ഡിസംബർ ഒന്നിനാണ് വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.