അർധ ​ൈസനിക വിഭാഗങ്ങൾക്കും രക്​തസാക്ഷിത്വ പദവി നൽകും - രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി സർക്കാർ സഹായിക് കുന്നത്​ വൻ കച്ചവടക്കാരെയാണെന്നും കർഷകരെയും വിദ്യാർഥിക​െളയും അവഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

മോദി സർക്കാർ 15 വ്യവസായികൾക്കായി നൽകിയത് 3,50,000 കോടി രൂപയാണ്​. എന്നാൽ കർഷകർക്കും വിദ്യാർഥികൾക്കും വായ്പ നൽകാൻ സർക്കാർ തയാറല്ല. സർക്കാർ സഹായിക്കുന്നത് വൻ കച്ചവടക്കാരെയാണെന്നും ഡൽഹി സർവകലാശാല വിദ്യാർഥികളുമായുള്ള സംവാദത്തിൽ രാഹുൽ പറഞ്ഞു.
വിദ്യാർഥികളെ സർക്കാർ അവഗണിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതിർത്തിയിൽ കൊല്ലപ്പെടുന്ന അർധ സൈനിക വിഭാഗങ്ങളിലെ അംഗങ്ങൾക്ക് രക്തസാക്ഷിത്വ പദവി ലഭിക്കുന്ന തരത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ചട്ടം പരിഷ്കരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Tags:    
News Summary - Paramilitary Treat As martyr - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.