മുംബൈ: ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി (ഇ.പി.ഡബ്ല്യു) പത്രാധിപപദവിയിൽനിന്ന് പ്രമുഖ പത്രപ്രവർത്തകൻ പരൻജോയ് ഗുഹ താകുർത്ത രാജിവെച്ചു. അദാനി ഗ്രൂപ്പിന് 500 കോടി നികുതിപ്പണം തിരിച്ചുനൽകാൻ കേന്ദ്ര സർക്കാർ നിയമം വളച്ചൊടിച്ചെന്ന് ആരോപിക്കുന്ന അന്വേഷണാത്മക റിപ്പോർട്ടിനെ ചൊല്ലി പ്രസാധകരായ സമീക്ഷ ട്രസ്റ്റുമായുണ്ടായ അഭിപ്രായഭിന്നതയാണ് കാരണമെന്നാണ് വിവരം.
‘അദാനി ഗ്രൂപ് കമ്പനിക്ക് മോദി സർക്കാർ വക 500 കോടി രൂപ’ എന്ന തലക്കെട്ടിൽ ജൂൺ 19നാണ് താകുർത്തയും ഇ.പി.ഡബ്ല്യു എഡിറ്റോറിയൽ അസിസ്റ്റൻറ് അബിർദാസ് ഗുപ്തയും മറ്റു രണ്ട് സ്വതന്ത്ര പത്രപ്രവർത്തകരും ചേർന്ന് തയാറാക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പ്രത്യേക സാമ്പത്തിക മേഖല (സെസ്)യുമായി ബന്ധപ്പെട്ട നിയമങ്ങൾ അദാനി ഗ്രൂപ്പിനുവേണ്ടി കേന്ദ്ര സർക്കാർ വളച്ചൊടിച്ചെന്നും അതുവഴി കമ്പനി അടച്ച 500 കോടിയുടെ നികുതി തിരിച്ചുലഭിച്ചെന്നുമാണ് റിപ്പോർട്ടിെൻറ കാതൽ.
സമീക്ഷ ട്രസ്റ്റിനും ലേഖനമെഴുതിയ താകുർത്ത അടക്കം നാലു പേർക്കുമെതിരെ അദാനി ഗ്രൂപ് മാനനഷ്ടത്തിന് നോട്ടീസ് നൽകിയിരുന്നു. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും തെളിവായി രേഖകളുെണ്ടന്നും കാണിച്ച് സമീക്ഷ ട്രസ്റ്റ് മറുപടി നൽകിയെങ്കിലും വിവാദ േലഖനം ഇ.പി.ഡബ്ല്യു വെബ്സൈറ്റിൽനിന്ന് നീക്കംചെയ്തു. രാജിയുടെ കാരണം പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ താകുർത്ത, ഇ.പി.ഡബ്ല്യുവിൽ പത്രാധിപരായ 15 മാസം അനുഭവസമ്പന്നമായ കാലമായിരുന്നുവെന്നാണ് പറഞ്ഞത്. സി. രാംമനോഹർ റെഡ്ഡിയുടെ പിൻഗാമിയായാണ് 2016ൽ താകുർത്ത ഇ.പി.ഡബ്ല്യു പത്രാധിപരായത്. റെഡ്ഡിയുടെ രാജിയും ട്രസ്റ്റുമായുള്ള അഭിപ്രായഭിന്നത കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.