കോവിഡ്​ സ്​ഥിരീകരിച്ചതോടെ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ച്​ മാതാപിതാക്കൾ മുങ്ങി

ജമ്മു: കോവിഡ്​ ബാധിതനായ രണ്ടുമാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച്​ മാതാപിതാക്കൾ. ജന്മനാ ആരോഗ്യപ്രശ്​നങ്ങളുണ്ടായിരുന്ന കുഞ്ഞ്​ ആശുപത്രിയിലെത്തിച്ച്​ മണിക്കൂറുകൾക്കകം മരണത്തിന്​ കീഴടങ്ങുകയായിരുന്നു. ജമ്മുവിലെ ശ്രീ മഹാരാജ ഗുലാബ്​ സിങ്​ ആശുപത്രിയി​ലാണ്​ സംഭവം.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ്​ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. രാത്രി എട്ടുമണിയോടെ കുഞ്ഞിന്​ ഹൃദയാഘാതമുണ്ടായി. തുടർന്ന്​ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. കുഞ്ഞിന്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ഡോക്​ടർമാർ മാതാപിതാക്കളോട്​ പരിശോധനക്ക്​ വിധേയമാകാൻ നിർദേശിച്ചു. എന്നാൽ പരിശോധനക്കാണെന്ന്​ പറഞ്ഞ്​ പോയതിനുശേഷം ഇരുവരും സ്​ഥലം വിടുകയായിരുന്നു.

കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്തി മൃതദേഹം കൈമാറാൻ ശ്രമി​ച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയി​േലക്ക്​ മാറ്റി. മാതാപിതാക്കളെത്തി കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുത്തി​ല്ലെങ്കിൽ കോവിഡ്​ മാനദണ്ഡങ്ങൾ പ്രകാരം സംസ്​കാരം നടത്തുമെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. 

Tags:    
News Summary - parents abandon 2-month-old baby's body after he tests COVID positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.