ഗുരുഗ്രാമിൽ ദുരഭിമാനക്കൊല; 22കാരിയെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളും സഹോദരനും അറസ്റ്റിൽ

ന്യൂഡൽഹി: ഇതരജാതിയിൽ നിന്ന് വിവാഹം കഴിച്ചതിനെ തുടർന്ന് ഗുരുഗ്രാമിൽ 22കാരിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബി.എസ്‌.സി വിദ്യാർത്ഥിനിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജലിയുടെ പിതാവ് കുൽദീപ് (44), മാതാവ് റിങ്കി (42), സഹോദരൻ കുനാൽ(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു.

കുടുംബത്തിന്റെ പ്രതിഷേധം അവഗണിച്ച് അന്യജാതിയിലുള്ള യുവാവിനെ വിവാഹം ചെയ്തതാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ജാജ്ജർ ജില്ലയിലായിരുന്നു സംഭവം നടന്നത്. മാതാപിതാക്കളുടെ എതിർപ്പിന് വിരുദ്ധമായി 2022 ഡിസംബറിലാണ് ഇരുവരും വിവാഹം കഴിച്ചത്. അന്നുമുതൽ ഗുരുഗ്രാമിലെ സെക്ടർ 102-ലെ റൗഫ് സൊസൈറ്റിയിലാണ് ഇവർ താമസിച്ചിരുന്നത്.

ഫ്ലാറ്റിലെത്തിയ അഞ്ജലിയുടെ മാതാപിതാക്കളും സഹോദരനും അഞ്ജലിയെ കൊലപ്പെടുത്തിയതായും തെളിവുകള്‍ നശിപ്പിക്കാനായി തൊട്ടടുത്ത ഗ്രാമത്തിൽ കൊണ്ടുപോയി മൃതദേഹം കത്തിച്ചതായും സന്ദീപ് പറഞ്ഞു.

ഈ സംഭവത്തിൽ സഹോദരൻ കുനാലിന്റെ ഭാര്യയ്‌ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.  

Tags:    
News Summary - Parents, brother arrested for killing 22-year-old woman over inter-caste marriage in Gurugram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.