ന്യൂഡൽഹി: സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ സ്കൂൾ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ‘പരീക്ഷാ പേ ചർച്ച 2020’ പരിപാടി യിൽ സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താത്കാലിക തിരിച്ചടിയുണ്ടാകുമ്പോൾ വിജയം നേടാനാവില്ല എന്ന് കരുതരുത െന്ന് പ്രധാനമന്ത്രി വിദ്യാർഥികളോട് പറഞ്ഞു.
ഏറ്റവും മികച്ചത് വരാനിരിക്കുന്നു എന്നാണ് തിരിച്ചടി സൂചിപ്പിക്കുന്നത്. ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും നമുക്ക് ശുഭാപ്തി വിശ്വാസമുള്ളവരാകാമെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻട്രൻസ് അടക്കമുള്ള പരീക്ഷകൾക്ക് വിദ്യാർഥികൾക്കു മേൽ സമ്മർദ്ദം ചെലുത്തരുതെന്ന് രക്ഷിതാക്കളോട് പ്രധാനമന്ത്രി പറഞ്ഞു. തന്‍റെ പരിപാടികളിൽ ഏറ്റവും ആസ്വദിക്കുന്നത് ‘പരീക്ഷാ പേ ചർച്ച’യാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ 11 ന് ആരംഭിച്ച പരിപാടിയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ഒമ്പത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽനിന്ന് ഉപന്യാസ മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.