പാർലമെന്റ് അതിക്രമം: പ്രതികൾ സ്വയം തീക്കൊളുത്താൻ പദ്ധതിയിട്ടു; പിടിക്കപ്പെടാതിരിക്കാൻ സിഗ്നൽ ആപ് വഴി സംസാരിച്ചു

ന്യൂഡൽഹി: പാർലമെന്റിൽ അതിക്രമം നടത്തിയതിന് അറസ്റ്റിലായ പ്രതികൾ സ്വയം തീക്കൊളുത്താനും ലഘുലേഖകൾ വിതരണം ചെയ്യാനും പദ്ധതിയിട്ടിരുന്നതായി പൊലീസ്. സ്മോക്ക് സ്പ്രേകളുമായി പാർലമെന്റിൽ എത്തുന്നതിന് മുമ്പായിരുന്നു ഇതിന് തീരുമാനിച്ചതെന്നും ഡൽഹി പൊലീസ് അറിയിച്ചു. എന്നാൽ ദേഹത്ത് പുരട്ടാനുള്ള ക്രീം കിട്ടാത്തതിനാൽ തീക്കൊളുത്താനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അക്രമികളിൽ രണ്ടുപേർക്ക് സന്ദർശക പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്താനും പൊലീസിന് നീക്കമുണ്ട്.

സംഭവത്തിൽ സാഗർ ശർമ, മനോരഞ്ജൻ ഡി. അമോൽ ഷിൻഡെ, നീലം ദേവി, ലളിത് മോഹൻ ഝാ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഏഴ് സ്മോക്ക് സ്പ്രേകളുമായാണ് എത്തിയതെന്നും പൊലീസ് പറഞ്ഞു. സന്ദർശക ഗാലറിയിലിരുന്ന സാഗർ ശർമയും മനോരഞ്ജനും ലോക്സഭയുടെ ചേംബറിലേക്ക് ചാടുകയായിരുന്നു. ഇവർ മഞ്ഞനിറത്തിലുള ദ്രാവകം സ്പ്രേ ചെയ്യുകയും ചെയ്തു.

മറ്റു രണ്ട് പേർ പാർലമെന്റിനു പുറത്തായിരുന്നു നിന്നിരുന്നത്. ആദ്യം തങ്ങളുടെ ശരീരം ഫയർ​പ്രൂഫ് ജെൽ കൊണ്ട് പൊതിഞ്ഞ് സംരക്ഷണം തീർത്ത് തീക്കൊളുത്താനായിരുന്നു സംഘത്തിന്റെ പരിപാടി. പ്രതികളെ ചോദ്യം ചെയ്തതു വഴിയാണ് ഇക്കാര്യം മനസിലായത്. കേസിന്റെ തെളിവെടുപ്പിനായി അന്നുനടന്ന കാര്യങ്ങൾപുനഃസൃഷ്ടിക്കാൻ പൊലീസ് പാർലമെന്റിന്റെ അനുമതി തേടുമെന്നും റിപ്പോർട്ടുണ്ട്. അക്രമികൾ ഗൂഗിളിൽ പാർലമെന്റിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി പാർലമെന്റ് സുരക്ഷയുടെ പഴയ വിഡിയോകൾ ഉൾപ്പെടെയുള്ള പല കാര്യങ്ങളും വിശദമായി മനസിലാക്കിയിരുന്നു. പൊലീസിനെ കബളിപ്പിച്ച് സുരക്ഷിതമായ രീതിയിൽ ചാറ്റുകൾ നടത്താനും പ്രതികൾ തീരുമാനിച്ചു. പിടിക്കപ്പെടാതിരിക്കാൻ സിഗ്നൽ ആപ് വഴിയാണ് സംസാരിച്ചിരുന്നതെന്നും പൊലീസ് വെളിപ്പെടുത്തി. മാധ്യമങ്ങളിലൂടെ ശ്രദ്ധ കിട്ടാൻ വേണ്ടിയായിരുന്നു ഇത്തരമൊരു പരിപാടിക്ക് അക്രമികൾ ഇറങ്ങിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.


Tags:    
News Summary - Parliament breach accused wanted to immolate self? Delhi Police reveals fresh details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.