ഗില്‍ഗിതിനും പാക് അധീന കശ്മീരിനും പാര്‍ലമെന്‍റ് സീറ്റുകള്‍ നീക്കിവെക്കാന്‍ ബില്‍

ന്യൂഡല്‍ഹി: ഗില്‍ഗിതിലെയും പാക് അധീന കശ്മീരിലെയും ജനങ്ങള്‍ക്കായി പാര്‍ലമെന്‍റ് സീറ്റുകള്‍ നീക്കിവെക്കണമെന്നാവശ്യപ്പെട്ട് ബില്‍. ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആണ് ലോക്സഭയില്‍ അഞ്ചും രാജ്യസഭയില്‍ ഒരു സീറ്റും നീക്കിവെക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബില്‍ സമര്‍പ്പിച്ചത്. ഈ പ്രദേശങ്ങള്‍ പാകിസ്താന്‍െറ നിയന്ത്രണത്തിലായതിനാല്‍ തെരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്നിരിക്കെ, ഇത്രയും സീറ്റുകള്‍ പ്രതീകാത്മകമായി ഒഴിച്ചിടണമെന്നാണ് ബില്ലിലെ ആവശ്യം.

  ജമ്മു-കശ്മീര്‍ നിയമസഭയില്‍ ഈ പ്രദേശങ്ങള്‍ക്കായി 25 സീറ്റുകള്‍ ഒഴിച്ചിട്ടിട്ടുണ്ടെന്ന് ദുബെ ചൂണ്ടിക്കാട്ടി. ഇതിനുവേണ്ടി ഭരണഘടനയിലെ 370ാം വകുപ്പിനുശേഷം 370 എ വകുപ്പ് കൂടി കൂട്ടിച്ചേര്‍ക്കണമെന്നും ബില്ലില്‍ നിര്‍ദേശിച്ചു. 2014 നവംബറിലും 2015 ഫെബ്രുവരിയിലും ഇതേ ബില്‍ അവതരിപ്പിക്കാന്‍ ദുബെ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

 

Tags:    
News Summary - parliament seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.