ന്യൂഡല്‍ഹി: കോവിഡ്- 19 വ്യാപിച്ച് രാജ്യം പൂര്‍ണമായ സ്തംഭനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പാര്‍ലമെൻറ് സമ്മേളനം നിര്‍ത്തിവെക്കില്ലെന്ന തീരുമാനം പുന$പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ധനകാര്യ ബില്‍കൂടി പാസാക്കിയാല്‍ സമ്മേളനം വെട്ടിച്ചുരുക്കാമെന്ന അഭിപ്രായം ബി.ജെ.പി എം.പിമാരില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.
കോവിഡ് ബാധിതയായ ബോളിവുഡ് ഗായികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത ബി.ജെ.പി എം.പി ദുഷ്യന്ത് സിങ് പാര്‍ലമെൻറ് സമ്മേളനത്തിലും രാഷ്ട്രപതി ഭവനിലെ വിരുന്നിലും പങ്കെടുത്തത് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ പശ്ചാത്തലത്തില്‍കൂടിയാണ് തീരുമാനം പുന$പരിശോധിക്കുന്നത്.
മധ്യപ്രദേശ് നിയമസഭയിലെ വിശ്വാസവോട്ട് കോവിഡ് ബാധയുടെ ഭീഷണി കാണിച്ച് നീട്ടിവെച്ച സ്പീക്കറുടെ നടപടി സുപ്രീംകോടതിയില്‍ ബി.ജെ.പി ചോദ്യംചെയ്തതിനാല്‍ അതേ കാരണം പറഞ്ഞ് പാര്‍ലമെൻറ് നിര്‍ത്തിവെച്ചാല്‍ അത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ബി.ജെ.പി ഭയന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.