ന്യൂഡൽഹി: പാർലമെൻറിെൻറ ശീതകാല സമ്മേളനം നവംബർ 18ന് തുടങ്ങും. ഡിസംബർ 13 വരെ നീളും. 17ാം ലോക്സഭയുടെ രണ്ടാമത്തെ സമ്മേളനമാണിത്. ആദ്യസമ്മേളനം പതിവിലേറെ ദീർഘമേറിയതായിരുന്നു. എന്നാൽ, ഈ ശീതകാല സേമ്മളനത്തിൽ പ്രവൃത്തി ദിവസങ്ങൾ കുറവാണ്. 2018ൽ നവംബർ 21 മുതൽ ജനുവരി ആദ്യവാരം വരെയായിരുന്നു ശീതകാല സമ്മേളനം.
കോർപറേറ്റ് നികുതി കുറച്ചത്, ഇ-സിഗരറ്റിെൻറയും മറ്റും നിരോധനം എന്നിവ സംബന്ധിച്ച ഓർഡിനൻസുകൾക്കു പകരമുള്ള ബിൽ ഈ പാർലമെൻറ് സമ്മേളനത്തിൽ വരും. സാമ്പത്തിക മാന്ദ്യം മുറുകുന്ന പശ്ചാത്തലത്തിൽ ചേരുന്ന സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യവുമേറെ. ബാബരി ഭൂമി തർക്കത്തിൽ സുപ്രീംകോടതി വിധി വരുന്നതിനു പിന്നാലെയാണ് സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.