ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ പാർലമെൻറ് സന്ദർശക പാസ് നൽകുന്നത് താൽകാലികമാ യി നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് പാസ് വിതരണം നിർത്തിയത്.
ലോക്സഭ സെക്രട്ടറി ജനറൽ സ്നേഹലത ശ്രീവാസ്തവ ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ ഒപ്പുവെച്ചു. പബ്ലിക് ഗാലറി പാസുകളും ടെണ്ടർ അഭ്യർഥനകളും ശിപാർശ ചെയ്യരുതെന്ന് അംഗങ്ങളോട് അഭ്യർഥിക്കുന്നതായും അംഗങ്ങൾ സഹകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ബജറ്റ് സമ്മേളനം വെട്ടിക്കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൗർ ഉൾപ്പെടെയുള്ള ചില എം.പിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ ഒരു സൂചനയും നൽകിയിട്ടില്ല. ബജറ്റ് സമ്മേളനത്തിെൻറ രണ്ടാം പകുതി ഏപ്രിൽ മൂന്നിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.