ന്യൂഡൽഹി: എം.പിമാർക്ക് സമയത്തിന് എത്താൻ കഴിയാത്തതിനാൽ ഇന്ന് പാർലമെൻറ് യോഗം ആരംഭിക്കാൻ മൂന്നുമണിക്കൂർ വൈകും. സാധാരണ രാവിലെ 11 മണിക്ക് തുടങ്ങേണ്ട പാർലമെൻറ് യോഗം ഉച്ച കഴിഞ്ഞ് 2 മണിക്കേ തുടങ്ങുകയുള്ളൂ. കോവിഡ് കാരണം വിമാന സർവിസ് താളംതെറ്റിയതിനാൽ പലരും വൈകിയാണ് ഡൽഹിയിലെത്തിയത്.
ലോക്സഭാ സ്പീക്കർ ഓം ബിർള വെള്ളിയാഴ്ച തന്നെ ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നു. വാരാന്ത്യ അവധിക്ക് തങ്ങളുടെ നിയോജകമണ്ഡലങ്ങളിലേക്ക് മടങ്ങിയ എംപിമാരുടെ സൗകര്യം പരിഗണിച്ചാണ് ഈ ഇളവ് അനുവദിച്ചത്. സമയം വൈകിയതിനാൽ ഇന്ന് ചോദ്യോത്തര വേള ഉണ്ടായിരിക്കില്ല. ധനകാര്യ ബിൽ സഭയിൽ ചർച്ചചെയ്യും. രാജ്യസഭയും ഉച്ചകഴിഞ്ഞ് രണ്ടിനാണ് യോഗം ചേരുക.
അതേസമയം, കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ പാർലമെൻറ് സമ്മേളനം നിർത്തിവെക്കാൻ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ ഇക്കാര്യം പരിഗണിച്ചില്ല. ഈ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസ്, ശിവസേന, എൻ.സി.പി തുടങ്ങിയ പാർട്ടികൾ തങ്ങളുടെ എംപിമാർ പാർലമെൻറിൽ പങ്കെടുക്കില്ലെന്നും പകരം മണ്ഡലങ്ങളിൽ ദുരിതാശ്വാസത്തിന് സഹായിക്കുമെന്നും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.