ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകൾ ഉയർത്തുന്ന കോലാഹലങ്ങളുടെ അകമ്പടിയോടെ ഭരണ, പ്രതിപക്ഷ പാർട്ടികൾ വെള്ളിയാഴ്ച മുതൽ പാർലമെൻറിലേക്ക്. ജനുവരി അഞ്ചുവരെ നീളുന്ന പാർലെമൻറ് സമ്മേളനത്തിൽ സർക്കാറിനെതിരെ യോജിച്ച നീക്കത്തിനുള്ള തയാറെടുപ്പിലാണ് പ്രതിപക്ഷപാർട്ടികൾ. മാന്ദ്യം, ജി.എസ്.ടി തുടങ്ങി നിരവധി വിഷയങ്ങൾ സർക്കാറിനെതിരെ പ്രതിപക്ഷത്തിെൻറ കൈയിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ തിങ്കളാഴ്ച പുറത്തുവരുന്നത് പാർലമെൻറ് സേമ്മളനത്തിെൻറ ചർച്ചാഗതിയെ സ്വാധീനിക്കും.
14 പുതിയ ബില്ലുകൾ ഇൗ സമ്മേളനത്തിൽ അവതരിപ്പിക്കും. 25 ബില്ലുകൾ പാസാക്കാൻ ബാക്കിയുണ്ട്. മുസ്ലിം വനിത വിവാഹ സംരക്ഷണാവകാശ ബിൽ, നിക്ഷേപപദ്ധതി നിയന്ത്രണ നിരോധന ബിൽ, ഉപഭോക്തൃസംരക്ഷണ ബിൽ എന്നിവ പുതിയ ബില്ലുകളിൽ ഉൾപ്പെടുന്നു. ഏറെ വിവാദമുയർത്തിയ എഫ്.ആർ.ഡി.െഎ ബില്ലും അവതരിപ്പിച്ചേക്കും. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ജി.എസ്.ടി ബിൽ, ഇന്ത്യൻ വന ബിൽ, പാപ്പരത്ത ബിൽ എന്നിവ ഒാർഡിനൻസുകൾക്ക് പകരമായി അവതരിപ്പിക്കും. മോേട്ടാർ വാഹന ബില്ലും മറ്റുമാണ് പാസാക്കാൻ കഴിയാതെ ഇൗ സമ്മേളനത്തിലേക്ക് വീണ്ടും എത്തുന്നത്.
സമാധാനപരമായ സഭാനടത്തിപ്പിന് സർക്കാറും ലോക്സഭ സ്പീക്കറും വെവ്വേറെ വിളിച്ച കക്ഷിനേതാക്കളുടെ യോഗം വ്യാഴാഴ്ച നടക്കും. 14 ദിവസം നീളുന്ന ശീതകാല സമ്മേളനത്തിൽ ക്രിസ്മസിനും പിറ്റേന്നും അവധിയാണ്. പുതുവത്സരം പ്രവൃത്തിദിനമാണ്. നവംബർ മൂന്നാംവാരം തുടങ്ങി ഡിസംബർ പകുതിക്കുമുമ്പ്് ശീതകാല സമ്മേളനം അവസാനിപ്പിക്കുന്ന പതിവ് സർക്കാർ ഇക്കുറി മാറ്റിയത് ഗുജറാത്ത് തെരഞ്ഞെടുപ്പ് മൂലമാണ്. തെരഞ്ഞെടുപ്പിനൊപ്പം കോൺഗ്രസിലെ തലമുറമാറ്റവും സമ്മേളനകാലത്ത് പ്രതിഫലിക്കും. ശനിയാഴ്ചയാണ് പാർട്ടി അധ്യക്ഷനായി രാഹുൽ സ്ഥാനമേൽക്കുന്നത്.
2017ൽ സമ്മേളിച്ചത് 57 ദിവസം മാത്രം
ന്യൂഡൽഹി: സമീപകാലചരിത്രത്തിൽ പാർലമെൻറ് ഏറ്റവും കുറച്ചുദിവസങ്ങളിൽ മാത്രം സമ്മേളിച്ചത് ഇക്കൊല്ലം. ഡിസംബറിൽ നടക്കാനിരിക്കുന്ന ഒമ്പതുദിവസത്തെ സമ്മേളനം കൂടി കണക്കിലെടുത്താൽ 2017ൽ പാർലെമൻറ് സമ്മേളിക്കുന്നത് 57 ദിവസങ്ങളിൽ മാത്രം. കഴിഞ്ഞവർഷം സമ്മേളനദിവസങ്ങൾ 70 ആയിരുന്നു. 2015ൽ ആകെ 72 ദിവസങ്ങൾ സമ്മേളിച്ചതാണ്. ഭരണഘടനസ്ഥാപനങ്ങളോടുള്ള മോദിസർക്കാറിെൻറ മനോഭാവമാണ് ഇത് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷപാർട്ടികൾ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.