ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ നോട്ട് അസാധുവാക്കലിനെ അണപൊട്ടിയ പ്രതിഷേധത്തില്‍ മുങ്ങി പാർലമെന്റിന്റെ ശീതകാലസമ്മേളനം അവസാനിച്ചു. രാജ്യസഭയും ലോക്സഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഭിന്നശേഷിയുള്ളവരുടെ അവകാശത്തിനുള്ള ബിൽ ലോക്സഭ പാസാക്കി.
സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടല്‍ തുടര്‍ന്നതോടെ രാവിലെ ലോക്സഭ ചേര്‍ന്നയുടന്‍ 12 മണിവരെ നിര്‍ത്തിവെച്ചു. പിന്നീട്, ഏറെ സമയത്തിനുശേഷമാണ് പുനഃരാരംഭിച്ചത്. അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുസഭകളിലുമെത്തി.
വായ്പയെടുത്ത കർഷകരുടെ പ്രശ്നങ്ങൾ സംസാരിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മറ്റു കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചു.
തുടർച്ചയായ സഭാസ്തംഭനവും പ്രതിഷേധവുമാണ് സമ്മേളനത്തിലുടനീളമുണ്ടാതെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി രാജ്യസഭയിൽ പറഞ്ഞു. കഴിഞ്ഞ മാസം 16നാണ് സമ്മേളനം തുടങ്ങിയത്. ഭരണഘടനാപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതൊഴിച്ചാൽ ഇരുസഭകളും ദിവസവും യോഗം ചേർന്നു പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.