കേന്ദ്രത്തിന്‍റെ ക്രിമിനൽ നിയമ ബില്ലുകളുടെ കരട് റിപ്പോർട്ടുകൾ സ്വീകരിക്കാൻ പാർലമെന്‍ററി പാനൽ

ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി), ക്രിമിനൽ പ്രൊസീജ്യർ കോഡ് എന്നിവ പ്രകാരം ഇന്ത്യയിൽ നിലവിലുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ടുകൾ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി രാജ്യസഭയുടെ ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഒക്ടോബർ 27 ന് യോഗം ചേരും.

ഭാരതീയ ന്യായ സംഹിത ബിൽ 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത ബിൽ 2023, ഭാരതീയ സാക്ഷ്യ ബിൽ, 2023 എന്നിവ മൺസൂൺ സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഈ ബില്ലുകൾക്ക് പകരമായാണ് ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ പ്രകാരം കരട് റിപ്പോർട്ടുകൾ പരിഗണിക്കാൻ പാർലമെന്‍ററി പാനൽ തയ്യാറായത്.

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയുടെ കരട് റിപ്പോർട്ടുകൾ ഒക്ടോബർ 27 ന് അംഗീകരിക്കുമെന്ന് സമിതി അംഗങ്ങളെ നോട്ടീസിലൂടെ അറിയിച്ചു. മൂന്ന് ബില്ലുകളും വിശദമായ വിലയിരുത്തലിനായി പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് കൈമാറുകയും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.

ശിക്ഷയല്ല നീതി ലഭ്യമാക്കാനാണ് ഈ ബില്ലുകളുടെ ശ്രദ്ധയെന്ന് ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.'നിലവിലുള്ള നിയമങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ഉള്ളതായിരുന്നു. അവ മാറ്റിസ്ഥാപിച്ച് മൂന്ന് പുതിയ നിയമങ്ങൾ വരുന്നതോടെ ഇന്ത്യൻ പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കാനാവുമെന്നും' ഷാ ബില്ലുകളുടെ അവതരണ വേളയിൽ പറഞ്ഞു.

ഇതുവരെ നടന്ന 11 യോഗങ്ങളിൽ ലോ കമ്മീഷൻ ഉൾപ്പെടെ വിവിധ വിദഗ്ധരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചാണ് സമിതി ഈ തീരുമാനം എടുത്തത്. പുതിയ നിയമനിർമ്മാണ യോഗങ്ങളെക്കുറിച്ച് പഠിക്കാൻ ആഗസ്റ്റ് 24 നാണ് ആദ്യമായി യോഗം ചേർന്നത്. ബി.ജെപി രാജ്യസഭ എം.പി ബ്രിജ് ലാലാണ് സമിതിയുടെ അധ്യക്ഷൻ. 

Tags:    
News Summary - Parliamentary Panel to receive draft reports on Centre's Criminal Law Bills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.